News - 2024

പ്രേതബാധ മനഃശാസ്ത്രജ്ഞര്‍ക്കു പോലും വിവരിക്കാന്‍ കഴിയാത്ത അവസ്ഥ: 'ദ എക്‌സോര്‍സിസ്റ്റ്' സംവിധായകന്‍ വില്യം ഫ്രൈഡ്കിന്‍

സ്വന്തം ലേഖകന്‍ 03-11-2016 - Thursday

വാഷിംഗ്ടണ്‍: പ്രേതബാധ എന്ന അവസ്ഥയ്ക്ക് 45 വര്‍ഷം മുമ്പുണ്ടായിരുന്നതിലും അധികം വിശ്വാസ്യത ഇന്നത്തെ സമൂഹത്തിലുണ്ടെന്നു ലോക പ്രശസ്ത ചലച്ചിത്ര സംവിധായകനായ വില്യം ഫ്രൈഡ്കിന്‍. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ദ എക്‌സോര്‍സിസ്റ്റ്' എന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തിച്ചത് ഫ്രൈഡ്കിനാണ്. അന്ന് ഭൂരിപക്ഷം ആളുകളും ഭൂതബാധകളില്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും ഇന്നത്തെ കാലഘട്ടത്തില്‍ മനഃശാസ്ത്രജ്ഞര്‍ പോലും ഇതിനോട് യോജിക്കുന്നതായും സംവിധായകനായ ഫ്രൈഡ്കിന്‍ വിവരിക്കുന്നു.

'വാനിറ്റി ഫെയര്‍' എന്ന മാധ്യമത്തിനു വേണ്ടി എഴുതിയ ലേഖനത്തിലാണ് സംവിധായകനായ വില്യം ഫ്രൈഡ്കിന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അനുവാദത്തോടെ ഒരു സ്ത്രീയില്‍ നിന്നും പ്രേതബാധ ഒഴിപ്പിക്കുന്ന രംഗങ്ങള്‍ വില്യം ഫ്രൈഡ്കിന്‍ ചിത്രീകരിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് 'ദ എക്‌സോര്‍സിസ്റ്റ്' എന്ന ചലച്ചിത്രം അദ്ദേഹം പിന്നീട് സംവിധാനം ചെയ്തത്.

തന്റെ സുഹൃത്തുക്കളായ നിരവധി ഡോക്ടറുമാരേയും, മനഃശാസ്ത്രജ്ഞന്‍മാരേയും പ്രേതബാധ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വില്യം ഫ്രൈഡ്കിന്‍ കാണിച്ചു. അവരുടെ നിരീക്ഷണങ്ങള്‍ തന്നെ ഏറെ ഞെട്ടിച്ചുവെന്നും, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങളെ വിശദീകരിക്കുന്ന അവര്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രേതബാധ എന്ന അവസ്ഥ സത്യമാണെന്നും സമ്മതിച്ചതായും ഫ്രൈഡ്കിന്‍ പറയുന്നു.

" ഇതൊരു മാനസിക പ്രശ്‌നമാണ്, ശാസ്ത്രീയമായ ചികിത്സയാണ് വേണ്ടതെന്ന് വീഡിയോ കണ്ട ഡോക്ടറുമാരെല്ലാം പറയുമെന്നു ഞാന്‍ കരുതി. എന്നാല്‍ എന്നെ ഞെട്ടിച്ചു അത്തരമൊരു മറുപടി ആരും പറഞ്ഞില്ല". വില്യം ഫ്രൈഡ്കിന്‍ വിശദീകരിക്കുന്നു. ചിത്രീകരിച്ച വീഡിയോ പരസ്യമായി പ്രദര്‍ശിപ്പക്കരുതെന്ന് ഭൂതബാധ ഒഴിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് താന്‍ ആ വീഡിയോ പരസ്യമാക്കാതെ സുഹൃത്തുക്കളും പ്രശസ്തരുമായ ഒരു പറ്റം ഡോക്ടറുമാരേയും മനഃശാസ്ത്രജ്ഞന്‍മാരേയും മാത്രം കാണിച്ചതെന്നും വില്യം ഫ്രൈഡ്കിന്‍ പറയുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സൈക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഡോക്ടര്‍ ജെഫ്രി, വേള്‍ഡ് അസോസിയേഷന്‍ ഓഫ് കള്‍ച്ചറല്‍ സൈക്യാട്രി പ്രസിഡന്റായിരുന്ന ഡോക്ടര്‍ റോബര്‍ട്ടോ ലെവിസ് ഫെര്‍ണാണ്ടസ് തുടങ്ങിയവരെല്ലാം ദൃശ്യങ്ങള്‍ കണ്ട ശേഷം പെണ്‍കുട്ടിക്ക് ബാധിച്ചിരിക്കുന്നത് ഒരു മാനസിക പ്രശ്‌നമല്ലെന്ന് പറഞ്ഞതായി ഫ്രൈഡ്കിന്‍ വാനിറ്റി ഫെയറിലെ ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് തന്നേ തേടിവരുന്ന നൂറു പേരില്‍ ഒന്നോ, രണ്ടോ പേര്‍ക്കു മാത്രമേ പൈശാചികമായ സ്വാധീനമുള്ളുവെന്ന് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫ്രൈഡ്കിന്‍ സ്മരിച്ചു.

More Archives >>

Page 1 of 101