News - 2024

"ദൈവത്തിന്റെ പണമാണിത്": അതിശയിപ്പിക്കുന്ന ക്രിസ്തുമസ് സമ്മാനം ലഭിച്ച സാറാ ക്ലാര്‍ക്കിന്റെ ജീവിതാനുഭവം

സ്വന്തം ലേഖകന്‍ 03-01-2017 - Tuesday

വാഷിംഗ്ടണ്‍: റസ്റ്റോറന്റ് ജീവനക്കാരിയായ സാറാ ക്ലാര്‍ക്കിന് ജനുവരി എട്ടാം തീയതിയാണ് പ്രസവ തീയതി. അതിനു മുമ്പ് കഴിയുന്നത്ര പണം ശേഖരിക്കുന്നതിനായിട്ടാണ് സാറാ വിശ്രമമില്ലാതെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരിന്നത്. എന്നാല്‍ ഭക്ഷണം കഴിക്കുവാന്‍ വന്ന സ്ത്രീ നല്‍കിയ അപ്രതീക്ഷിത 'ദൈവത്തിന്റെ സമ്മാന'ത്തിന്റെ അതിശയത്തിലാണ് ഇന്ന്‍ സാറാ. ഭക്ഷണം കഴിച്ച അജ്ഞാത യുവതി 'ഈ പണം ദൈവം തന്നതാണ്' എന്നു ബില്ലില്‍ രേഖപ്പെടുത്തി 900 യു‌എസ് ഡോളറാണ് സാറായ്ക്കു സമ്മാനിച്ചത്.

യുഎസിലെ അരിസോണയിലുള്ള ഹൊയിനിക്‌സ് നഗരത്തിലാണ് നന്മയുടെ നല്ല മാതൃക കാണിച്ചു തന്ന സംഭവം അരങ്ങേറിയത്. 61 ഡോളറാണ് ഭക്ഷണം കഴിച്ചതിനുള്ള തുകയായി യുവതി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഭക്ഷണശേഷം യുവതി, പൂര്‍ണ്ണ ഗര്‍ഭിണിയായ സാറയ്ക്കായി നല്‍കിയ ടിപ്പ് 900 യുഎസ് ഡോളറാണ്. "ഇത് ദൈവം നിനക്കായി നല്‍കുന്ന പണമാണ്. ഈ പണം ദൈവം എന്റെ കൈയിലാണ് ഏല്‍പ്പിച്ചിരുന്നത്. ഞാന്‍ ഇപ്പോള്‍ ഇത് നിനക്കായി നല്‍കുന്നു. ദൈവം അനുഗ്രഹിക്കട്ടെ". ബില്ലില്‍ ഈ വാചകങ്ങളും കുറിച്ചാണ് ഭക്ഷണം കഴിക്കുവാന്‍ വന്ന യുവതി മടങ്ങിയത്.

തനിക്കായി പണം നല്‍കിയ യുവതിയും ഗര്‍ഭിണിയായിരുന്നുവെന്ന് സാറാ ഓര്‍മ്മിക്കുന്നു. സാറയുടെ ഭര്‍ത്താവിന്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ സാറാ റെസ്റ്റോറന്‍റില്‍ ജോലി തുടര്‍ന്നത്. അപരിചിതയായ യുവതി, സാമ്പത്തികമായി ക്ലേശങ്ങള്‍ അനുഭവിക്കുന്ന റസ്റ്റോറന്റ് ജീവനക്കാരിയായ ഗര്‍ഭിണിക്ക് നല്‍കിയ ഈ തുക എത്രയോ വിലമതിക്കുന്നതാണ്. ജീവന്റെ മഹത്വത്തിനുള്ള വലിയ അംഗീകാരമെന്ന്‍ ഇതിനെ വിശേഷിപ്പിക്കാം.

ഇതിലും വിലകൂടിയ ക്രിസ്തുമസ് സമ്മാനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തവണത്തേയും ക്രിസ്തുമസ് ദിനങ്ങളില്‍ നല്‍കപ്പെട്ടിരിക്കാം. എങ്കിലും സാറാ ക്ലാര്‍ക്കിന് 'ദൈവം നല്‍കിയ ഈ പണത്തിന്റെ' മൂല്യം അവയ്ക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്. അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്തുമസ് സമ്മാനങ്ങള്‍ ലോകത്തിന്റെ പലകോണുകളിലും ഇന്നും കൈമാറപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്ന ഒന്നായി അരിസോണയിലെ സംഭവം മാറിയിരിക്കുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 124