Social Media - 2024

ഓരോ ക്രൈസ്തവ വിശ്വാസിയും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്, കാരണം...!

റെനിറ്റ് അലക്സ് 04-01-2018 - Thursday

ഈ അടുത്തകാലത്ത്, ഡൊമിനിക് അച്ചൻ നയിക്കുന്ന അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചും വട്ടായിൽ അച്ചൻ നയിക്കുന്ന സെഹിയോൻ ധ്യാനകേന്ദ്രത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ പരക്കുന്നു. ഇതിനുവേണ്ടി മാത്രമായി, ഒരുപാട് ഫേസ്ബുക്ക് പേജുകൾതന്നെ ഇപ്പോൾ ഉണ്ട്. ഇക്കൂട്ടർക്ക്, സമൂഹത്തിലെ പാപകരമായ മറ്റു സാഹചര്യത്തെക്കുറിച്ചു യാതൊരു വേവലാതിയുമില്ല. ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന രോഗശാന്തികളും ആത്മീയശുശ്രൂഷകളും പാപികളുടെ മാനസാന്തരവും മാത്രമാണ് ഇവരുടെ പ്രശ്‍നം. വേശ്യാലയത്തിനെതിരെ, നീലച്ചിത്രത്തിൽ അഭിനയിക്കുന്നവർ-നിർമ്മിക്കുന്നവർ എന്നിവർക്കെതിരെ, കൊലപാതകത്തിനെതിരെ, ഭിക്ഷാടന മാഫിയക്കെതിരെ, ദൈവികസിദ്ധിയുണ്ടെന്നു പറഞ്ഞു ചെപ്പടിവിദ്യ കാട്ടി നടക്കുന്ന മറ്റു ചിലർക്കെതിരെ ഒന്നും ഇവരുടെ പേജിൽ വിമർശനങ്ങൾ കാണാനില്ല.

കാരണം ഇതെല്ലം സാത്താൻ സാമ്രാജ്യങ്ങൾ ആണ്..പ്രധാനമായും കത്തോലിക്കാ ധ്യാനഗുരുക്കന്മാരെയാണ് ഇവർ നോട്ടമിട്ടിരിക്കുന്നത്. കാരണം യേശു അവരിലും അവർ നയിക്കുന്ന ആത്മീയശുശ്രൂഷകളിലും ഉണ്ടെന്ന് നമ്മളെക്കാളും ഉറപ്പ് അവർക്കുണ്ട്‌.

(1) കേരളത്തിൽ പതിനായിരക്കണക്കിന് സാത്താൻ ആരാധകർ ഉണ്ട് എന്നത് സത്യമാണ്. അവരുടെ ഏറ്റവും വലിയ ഭീക്ഷണിയാണ്, ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന പൈശാചികബന്ധനപ്രാർത്ഥനകൾ (Deliverance Prayer). നേരിട്ട് അതിനെ നേരിടാൻ അവർക്കാവില്ല. അവരുടെ ഏറ്റവും വലിയ ലക്ഷ്യം, ദൈവവിശ്വാസികളുടെ വിശ്വാസം തകർക്കുക എന്നുള്ളതാണ്. അതിന് അവർ സോഷ്യൽമീഡിയ വളരെ നന്നായി ഉപയോഗിക്കുന്നു. വളരെ മോശമായി ധ്യാനഗുരുക്കന്മാരെയും ആത്മീയശുശ്രൂഷകരെയും അവർ വിമർശിക്കുന്നു, അപമാനിക്കുന്നു. അതിൽ നമ്മുടെ വിശ്വാസികൾ തല വച്ചുകൊടുക്കുന്നു. പ്രിയപ്പെട്ടവരെ..

ഇത്തരം face book പേജുകളുടെ വിജയവും നിലനിൽപ്പും, നമ്മൾ അത് സന്ദർശിക്കുന്നതും അതിൽ അവരെ എതിർത്ത് comment ഇടുന്നതുമാണ്. വളരെ മോശപ്പെട്ട അശ്ലീലവാക്കുകൾ അവർ ഉപയോഗിക്കുമ്പോൾ അവരുടെ അടുത്ത് പിടിച്ചുനിൽക്കുവാൻ വേണ്ടി, ദേഷ്യപ്പെട്ട്, അതേ നാണയത്തിൽ തിരിച്ചടിക്കുന്ന വിശ്വാസികൾ, യഥാർത്ഥത്തിൽ ദൈവകൃപ നഷ്ടപ്പെടുത്തുകയും പൈശാചികബന്ധനത്തിലേക്ക് നാമറിയാതെ പോവുകയുമാണ് ചെയ്യുന്നത്. ഇത്തരം ഒരു പേജിൽ ഞാൻ ദൈവവചനങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ (മറുപടി കോളത്തിൽ ) അവർ എന്നെ ബ്ലോക്ക് ചെയ്തു . അതേസമയം അവരെ തിരിച്ചു ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന ആൾക്കാരെ അവർ ബ്ലോക്ക് ചെയ്തിട്ടില്ല .. കാരണം തെറി പറയിപ്പിച്ചു പറയിപ്പിച്ചു വിശ്വാസികളുടെ ദൈവകൃപ അങ്ങനെ നഷ്ടപ്പെടുത്തുന്നു..

പിശാചിന് ആധിപത്യം അവരുടെമേലെയും അങ്ങനെ ലഭിക്കുന്നു. ഉപദേശിച്ചു നന്നാക്കാൻ പറ്റിയ അവസ്ഥയിൽ ഉള്ളവർ അല്ല അവർ. പ്രാർത്ഥനയിലൂടെയോ ബന്ധനശുശ്രൂഷകളിലൂടെയോ മാത്രമേ ഇവരിലെ സാത്താനെ പുറത്താക്കി ഇവരെ സുഖപ്പെടുത്താൻ പറ്റൂ.. പക്ഷെ ഒരു ധ്യാനത്തിന് പോകാനോ, അഭിഷിക്തരെകൊണ്ട് തലയ്ക്കുപിടിപ്പിക്കാനോ ഇവരിലെ പൈശാചികബന്ധനം ഇവരെ അനുവദിക്കില്ല. അതുകൊണ്ട് ഇത്തരം പേജുകളിൽ പോയി comment ചെയ്ത് അവരെ വളർത്താതിരിക്കുക.

(2) ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സുഹൃത്തുക്കൾ നമ്മുടെ friend list ലും ഉണ്ടാകാം. അത് അവരുടെ വിശ്വാസക്കുറവുകൊണ്ടോ അറിവില്ലായ്മകൊണ്ടോ ആണെങ്കിൽ അവരെ സ്നേഹപൂർവ്വം പറഞ്ഞുതിരുത്താനുള്ള ഉത്തരവാദിത്വം സ്വർഗ്ഗപിതാവിന്റെ മക്കൾ എന്ന നിലയിൽ നമുക്കുണ്ട്. ഇത്തരം എതിർപോസ്റ്റുകൾ വായിക്കുന്നത് നമ്മുടെ വിശ്വാസത്തെ ക്രമേണ സ്വാധീനിച്ചേക്കാം. മനസ്സ് അസ്വസ്ഥമായേക്കാം. "ദൈവത്തിന് പൊന്നുവില, മനുഷ്യന് പുല്ലുവില" എന്ന് വിചാരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ട് ഉപദേശങ്ങൾ സ്വീകരിക്കാതെ, ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സുഹൃത്തുക്കളെ ഒരു വിഷമവും വിചാരിക്കാതെ യേശുനാമത്തെപ്രതി ഫ്രണ്ട് ലിസ്റ്റിൽനിന്നും ഒഴിവാക്കുക..

(3) ധ്യാനകേന്ദ്രങ്ങളിൽ ദൈവം പ്രവൃത്തിക്കുന്ന അത്ഭുതങ്ങളിൽ വിശ്വാസം വരാത്ത, എല്ലാ മതത്തിലും പെട്ട ആൾക്കാരോട് ഒരു ചോദ്യം..പരീക്ഷയും ഇന്റർവ്യൂ ഉം പാസ് ആകുവാനും പ്രിയപെട്ടവരുടെ അസുഖം ഭേദമാകുവാനും സമ്പത്തുണ്ടാകുവാനുമൊക്കെ പ്രാർത്ഥിക്കുന്ന ആൾക്കാരല്ലേ നിങ്ങൾ? അപ്പോൾ അതിനൊക്കെ ദൈവത്തിന് കഴിവുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ട്. പക്ഷേ ഒരാളുടെ ക്യാൻസർ ദൈവം സുഖപ്പെടുത്തി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്..അത്രയും കഴിവ് ദൈവത്തിനില്ല എന്ന് സാരം. മാക്സിമം ഒരു ഇൻറർവ്യൂ പാസ് ആക്കാൻ മാത്രം കഴിവുള്ള ചെറിയ ആളാണോ നിങ്ങളുടെ ദൈവം? വെറും പൊടി ആയ നിങ്ങളാണോ ദൈവത്തിന്റെ അത്ഭുതശക്തിയുടെ വ്യാപ്തി നിശ്ചയിക്കുന്നത്?? ഇതിന് ഉത്തരം ഒന്നേയുള്ളൂ ..ഞാൻ വിശ്വസിക്കുന്ന ജീവനുള്ള സത്യദൈവത്തിന്, തലവേദന മാറ്റാൻ മാത്രമല്ല, തളർന്നുകിടക്കുന്നവരെ എഴുന്നേല്പിക്കുവാനും ക്യാൻസർ ഭേദമാക്കുവാനും കഴിവുണ്ട്..ഹല്ലേലൂയ്യ ..

(4) വിമർശകരുടെ മറ്റൊരു പ്രസ്താവന അല്ലെങ്കിൽ ആരോപണം.. ”ഈ അച്ചൻ RCC യിലും മറ്റെല്ലാ ആശുപത്രികളിലും പോയി എല്ലാ രോഗികളെയും സുഖപ്പെടുത്തട്ടെ” എന്നതാണ് അത്..ബൈബിൾ ഒരിക്കൽപോലും വിശ്വാസത്തോടെ തൊട്ടിട്ടില്ലാത്ത, മാമ്മോദീസ മുങ്ങിയ അവിശ്വാസികളേ.. ഒരേയൊരു ചോദ്യം.. യേശു എത്ര പേരെ മരിച്ചവരിൽനിന്നും ഉയർപ്പിച്ചു?

മൂന്നുപേരെ മാത്രം എന്ന് ബൈബിളിൽ പറയുന്നു. മരിച്ചവരെ എല്ലാവരെയും ഉയർപ്പിക്കാൻ യേശുവിന് കഴിവില്ലായിരുന്നോ? കൂടാതെ യേശുവിന്റെ അടുത്തുവന്ന രോഗികളേയും യേശു സുഖപ്പെടുത്തി. അല്ലാതെ ലോകത്തുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്താൻവേണ്ടി യേശു ഓടി നടന്നില്ല. ഇത്തരം അത്ഭുതങ്ങൾ യേശു പ്രവൃത്തിച്ചത്, സ്വർഗ്ഗസ്ഥനായ പിതാവിന്റെയും, പുത്രന്റെയും നാമം ഭൂമിയിൽ മഹത്വപ്പെടുന്നതിനും ആളുകൾ വിശ്വസിച്ചു പശ്ചാത്തപിച്ചു പാപത്തിൽനിന്ന് പിന്തിരിഞ്ഞു സ്വർഗ്ഗരാജ്യത്തിന് അവകാശികളാകുവാനുംവേണ്ടി ആണ് ..

യേശുവിനുശേഷം ശിഷ്യന്മാരും , അവർക്കുശേഷമുള്ള ആദിമസഭയിലും ഇതുപോലെയുള്ള അത്ഭുതരോഗശാന്തികളും മരിച്ചവരെ ഉയർപ്പിക്കലും നടന്നിട്ടുണ്ട്. ഇപ്പോഴും അത്ഭുതങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അത് മനുഷ്യരെ കൂടുതൽ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കാൻവേണ്ടിയാണ് . ദൈവം വിചാരിക്കുന്ന കാര്യങ്ങൾ മാത്രമേ ധ്യാനകേന്ദ്രങ്ങളിലും മറ്റും നടക്കാറുള്ളൂ .. ഒന്നും അച്ചന്മാരുടെ കഴിവല്ല..പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ചാണ് എല്ലാം നടക്കുന്നത്..നിങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ അച്ചൻ വന്ന് രോഗസൗഖ്യം കൊടുക്കണമെന്ന് പരിശുദ്ധാത്മാവ് പറഞ്ഞാൽ അവർ ഉറപ്പായും വരികയും ചെയ്യും. അങ്ങനെ വന്നാൽ രോഗികൾ ദൈവത്താൽ സൗഖ്യപ്പെടുകയും ചെയ്യും ..ഒരു സംശയവും നിങ്ങൾക്ക് വേണ്ട.

(5) ഇക്കൂട്ടരുടെ മറ്റൊരു ചോദ്യം .. “ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം പ്രവൃത്തിക്കില്ലേ..? എന്തിന് ധ്യാനകേന്ദ്രത്തിൽ പോകണം?” നിങ്ങളൊക്കെ വീട്ടിൽ ഇരുന്ന് എത്ര സമയം ആത്മാർത്ഥമായി പ്രാർത്ഥിച്ചിട്ടുണ്ട്? കുമ്പസാരിച്ചു, പശ്ചാത്തപിച്ചു, വിശ്വാസത്തോടെ ആരാധിച്ചു സ്തുതിച്ചാണോ നിങ്ങൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത്? അങ്ങനെ പ്രാർത്ഥിച്ചാൽ, വീട്ടിലും അത്ഭുതങ്ങൾ തീർച്ചയായും നടക്കും. പക്ഷെ അതിനുള്ള മാനസികമായ തയ്യാറെടുപ്പുകളോ താല്പര്യമോ ആത്മീയാഭിഷേകമോ നമുക്ക് എത്തിപ്പിടിക്കാൻ സാധിക്കില്ല. ആ സാഹചര്യമാണ് ധ്യാനകേന്ദ്രങ്ങളിൽ നമുക്ക് ഒരുക്കിത്തരുന്നത്. അല്ലാതെ അച്ചന്മാർ മാന്ത്രികവടികൊണ്ട് തൊട്ടിട്ടല്ല രോഗികൾ സൗഖ്യമാകുന്നത് ..എല്ലാം ദൈവത്തിന്റെ കൃപയും കരുണയും മാത്രം..

(6) ഏറ്റവും കൂടുതൽ രോഗശാന്തിയും അത്ഭുതങ്ങളും നടക്കുന്നത് വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുവച്ചു ആരാധന നടത്തുമ്പോളാണ്. അത് വെറും ഗോതമ്പപ്പം വച്ചുള്ള പ്രതിനിധീകരിക്കൽ മാത്രമല്ലേ എന്ന് വിചാരിക്കുന്നവർ, ഗൂഗിളിൽ പോയി “ Eucharistic miracle scientifically proven “ എന്ന്‌ ടൈപ്പ്‌ ചെയ്ത് സെർച്ച് ചെയ്യുക. കുർബാനയ്ക്കിടയിൽ അപ്പവും വീഞ്ഞും, മാംസവും രക്തവുമായി മാറുന്നുണ്ടെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. നമ്മൾ വിശ്വസിക്കാൻവേണ്ടിത്തന്നെയാണ് ചിലയിടങ്ങളിൽ ശരിയായ മാംസവും രക്തവുമായി മാറുന്നത്.

സാത്താൻ ആരാധകർക്ക് വേണ്ടത് കുർബാനയ്ക്കിടയിൽ വാഴ്ത്തിയ തിരുവോസ്‌തി മാത്രമാണ്. ആ തിരുവോസ്തിയുടെ മേൽ ചവിട്ടിയും മറ്റു മോശപ്പെട്ട പ്രവൃത്തികൾ ചെയ്തുമാണ് അവർ സാത്താനെ പ്രീതിപ്പെടുത്തുന്നത് . യേശുവിന്റെ ശരീരമായി മാറിയ ശരിയായ തിരുവോസ്തിയും, വാഴ്ത്തുന്നതിന് മുൻപുള്ള സാധാരണ അപ്പവും സാത്താൻ ആരാധകരുടെ ബലിപീഠത്തിലുള്ള തലയോട്ടിപോലുള്ള സാധനത്തിൽ തൊട്ടുനോക്കിയാൽ അവർക്കു രണ്ടും തമ്മിൽ തിരിച്ചറിയാം എന്ന് പറയുമ്പോൾ, സാത്താന് തിരുവോസ്തിയുടെ വില അറിയാം, കൃസ്‌ത്യാനികളായ പലർക്കും അതിന്റെ വില അറിയില്ല എന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെയാണ് കുർബാനയ്‌ക്കിടയിൽ വാഴ്ത്തി, യേശുവിൻറെ ശരീരമായി മാറിയ ഒരു തിരുവോസ്തിക്ക് പതിനായിരക്കണക്കിന് രൂപ കൊടുക്കാൻ സാത്താൻ ആരാധകർ തയ്യാറാകുന്നത്.

തൻമൂലം ആരെങ്കിലും അയോഗ്യതയോടെ കുർബാന സ്വീകരിച്ചാൽ (കുമ്പസാരിക്കാതെയും പശ്ചാത്തപിക്കാതെയും മറ്റും) കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നുവെന്നും അതിന്റെ ശിക്ഷാവിധിയായി പലരും രോഗികളും ദുർബലരും ആകുമെന്നും ചിലർ മരിച്ചുപോയെന്നും തിരുവചനം പറയുന്നു (1 കോറിന്തോസ് 11: 27-30).

(7) ഇതൊന്നും മനസ്സിലാക്കാതെ, അല്ലെങ്കിൽ മനസ്സിലാക്കാൻ താല്പര്യപ്പെടാതെ, മാമ്മോദീസ മുങ്ങിയ സത്യവിശ്വാസികളും മറ്റുള്ളവരും പിശാചിന്റെ മടിയിൽ കയറിയിരുന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നിന്ദിക്കുന്നു, കളിയാക്കുന്നു. അങ്ങനെ സാത്താന്റെ സന്തതികൾ ആയി മാറുന്നു. ഇതിൽ പലരും കുമ്പസാരത്തിനും വിശുദ്ധ കുർബാനയ്ക്കും ഒരു വിലയും കൊടുക്കുന്നുണ്ടാവില്ല. മനസാന്തരപ്പെടുവിൻ.. ദൈവത്തിലേക്ക് തിരിച്ചുവരുവിൻ..പറ്റുമെങ്കിൽ ഒരു ധ്യാനത്തിൽ സംബന്ധിക്കുക .. അവിടെ എന്തുനടക്കുന്നു എന്ന് കാണുക.. തീർച്ചയായും ദൈവകരുണ നിങ്ങൾക്ക് ലഭിക്കും. അല്ലാതെ കർത്താവിന്റെ അഭിഷിക്തരെ വിമർശിക്കാൻ നിങ്ങൾ ആരാണ് ? ദൈവത്തിന്റെ കരുണയാൽ പുതിയ ഒരു ദിവസത്തേക്കുകൂടി ആയുസ്സ് നീട്ടിക്കിട്ടിയ ഒരു പൊടി മാത്രം.

(8) പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴി നടക്കുന്ന അത്ഭുതങ്ങളെ നിന്ദിക്കുന്നവർ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നു. മനുഷ്യപുത്രനെതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ, അത് ക്ഷമിക്കപെടും, എന്നാൽ പരിശുദ്ധാത്മാവിനെതിരെ ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപെടുകയില്ല എന്ന് യേശു പറയുന്നു (മത്തായി 12: 31-32). നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും ഉള്ള ദൈവികശുശ്രൂഷകൾ നടക്കുകതന്നെ ചെയ്യും.

തെറ്റുതിരുത്താത്തപക്ഷം നിത്യനരകാഗ്നി നിങ്ങളെ കാത്തിരിക്കുന്നു. (ഇതിലൊക്കെ വിശ്വാസമുണ്ടോ ആവോ? ഇല്ലെങ്കിൽ ഇന്നോ നാളെയോ അല്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞു മരിക്കുമ്പോൾ വിശ്വാസം വന്നുകൊള്ളും) നിങ്ങളുടെ പാപങ്ങളുടെ വലുപ്പം, അഹങ്കാരവും യുക്തിചിന്തയും കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല. മരണം മുൻപിൽ വന്നു നിൽക്കുന്ന ഒരു ദിവസം വരും. അപ്പോൾ നിങ്ങൾ ആരെ വിളിക്കും? ദൈവത്തെയോ സാത്താനെയോ? ജീവിതകാലം മുഴുവൻ ദൈവത്തെ മഹത്വപ്പെടുത്താതെ, സാത്താനെ പ്രീതിപ്പെടുത്തി, പരിശുദ്ധാരൂപിയുടെ പ്രവൃത്തികളെ നിന്ദിച്ചുനടന്ന നിന്റെ വിളി അപ്പോൾ ദൈവം കേൾക്കുമോ? "വിശുദ്ധി കൂടാതെ ദൈവത്തെ ദർശിക്കുക സാധ്യമല്ല" എന്ന തിരുവചനവും ഓർക്കുക. പിശാച് വസിക്കുന്ന ശരീരത്തിൽ വിശുദ്ധി ഉണ്ടാവില്ല.

(9) “ വൈദികർ മാതൃക കാണിച്ചു തന്നാലേ ഞാനൊക്കെ നന്നാവൂ, അവരൊക്കെ നമ്മളെക്കാൾ മോശപ്പെട്ടവർ ആണ് “ എന്ന് വിചാരിക്കുന്നവർ ഉണ്ട്.. കുറച്ചു ശതമാനം മോശപ്പെട്ടവർ ഉണ്ടാകാം.. യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾ (പന്ത്രണ്ടിൽ ഒന്ന് ശതമാനം) ..മോശപ്പെട്ടവൻ ആയിരുന്നു. അതുകൊണ്ട് യേശുശിഷ്യന്മാർ എല്ലാവരും മോശപ്പെട്ടവർ ആണെന്ന് നമ്മൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടോ ? അതുപോലെ വിവാഹജീവിതം നയിക്കുന്ന ഒരുപാടുപേർ അവിഹിതബന്ധത്തിൽ ആറാം പ്രമാണം ( വ്യഭ്യചാരം ചെയ്യരുത്) ലംഘിച്ചു ജീവിക്കുന്നു. അതുകൊണ്ട് കുടുംബസ്ഥർ എല്ലാം തോന്ന്യവാസികൾ ആണെന്ന് എന്തേ നിങ്ങൾ പറയാത്തത്? വൈദികരെ നോക്കിയാണ് നിങ്ങൾ ജീവിക്കേണ്ടതെന്ന് ബൈബിളിൽ പറയുന്നുണ്ടോ ?? നല്ലത് എന്തെന്ന് ബൈബിൾ നമുക്ക് വ്യക്തമാക്കുന്നു. അത് എന്തൊക്കെയാണെന്ന് വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകരും, പള്ളിയിലും ധ്യാനകേന്ദ്രത്തിലും വച്ച് ,വൈദികരും അല്മായരും നമ്മളെ പഠിപ്പിക്കുന്നു. അത് മനസ്സിലാക്കാനുള്ള ജ്ഞാനം ദൈവം എല്ലാവർക്കും തന്നിട്ടുണ്ട്. എന്നിട്ടും ബൈബിളിലേക്കും ദൈവത്തിലേക്കും നോക്കാതെ, “ലോകം മുഴുവനുമുള്ള എല്ലാ വൈദികരും നന്നായാലേ, ഞാൻ നന്നാവൂ, “ എന്ന് പറഞ്ഞു നടക്കുന്നവർ, ദൈവകല്പനകൾ പാലിച്ചു ജീവിക്കുവാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാത്തവരാണ്.

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും ഉള്ള ദൈവികശുശ്രൂഷകൾ നടക്കുകതന്നെ ചെയ്യും. തെറ്റുതിരുത്താത്തപക്ഷം നിത്യനരകാഗ്നി നിങ്ങളെ കാത്തിരിക്കുന്നു. (ഇതിലൊക്കെ വിശ്വാസമുണ്ടോ ആവോ? ഇല്ലെങ്കിൽ ഇന്നോ നാളെയോ അല്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞു മരിക്കുമ്പോൾ വിശ്വാസം വന്നുകൊള്ളും) നിങ്ങളുടെ പാപങ്ങളുടെ വലുപ്പം, അഹങ്കാരവും യുക്തിചിന്തയും കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല. മരണം മുൻപിൽ വന്നു നിൽക്കുന്ന ഒരു ദിവസം വരും. അപ്പോൾ നിങ്ങൾ ആരെ വിളിക്കും? ദൈവത്തെയോ സാത്താനെയോ? ജീവിതകാലം മുഴുവൻ ദൈവത്തെ മഹത്വപ്പെടുത്താതെ, സാത്താനെ പ്രീതിപ്പെടുത്തി, പരിശുദ്ധാരൂപിയുടെ പ്രവൃത്തികളെ നിന്ദിച്ചുനടന്ന നിന്റെ വിളി അപ്പോൾ ദൈവം കേൾക്കുമോ? "വിശുദ്ധി കൂടാതെ ദൈവത്തെ ദർശിക്കുക സാധ്യമല്ല" എന്ന തിരുവചനവും ഓർക്കുക. പിശാച് വസിക്കുന്ന ശരീരത്തിൽ വിശുദ്ധി ഉണ്ടാവില്ല.

സാത്താൻ പ്രീണിതരുടെ/ആരാധകരുടെ Face book പേജുകൾ സന്ദർശിക്കാതിരിക്കുക, അതിൽ comment ചെയ്ത് അവരുമായി തർക്കിക്കാതിരിക്കുക... അത്തരം ഫേസ്ബുക് അല്ലെങ്കിൽ ന്യൂസ്‌പേപ്പർ പേജിൽ LIKE അല്ലെങ്കിൽ FOLLOW ബട്ടൺ press ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ,

യേശു സ്ഥാപിച്ച സഭയിലെ, യേശുവിനെ സ്നേഹിക്കുന്ന ഒരംഗം..യേശുനാമത്തിൽ, ഈ സന്ദേശം നല്ലതെങ്കിൽ എല്ലാവരിലും എത്തിക്കുക.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..

More Archives >>

Page 1 of 2