News - 2025
ഗര്‍ഭഛിദ്രത്തില്‍ നിന്നു രക്ഷപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കു വൈദ്യ സഹായം: ബില്ലുമായി ജനപ്രതിനിധിസഭ
സ്വന്തം ലേഖകന്‍ 04-04-2019 - Thursday
വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്ര ശ്രമത്തില്‍നിന്നു രക്ഷപ്പെട്ട് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വൈദ്യസഹായം ഉറപ്പാക്കുന്ന ബില്‍ വീണ്ടും അമേരിക്കന്‍ ജനപ്രതിനിധിസഭയിലേക്ക്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ സ്റ്റീവ് സ്‌കാലിസെയാണ് ഇതിനുള്ള ശ്രമവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിനിധിസഭയില്‍ ഭൂരിപക്ഷ പിന്തുണ സമാഹരിക്കല്‍ അനായാസമല്ലെന്ന് സ്‌കാലിസെ പറഞ്ഞു. ഏറ്റവും അപായഭീഷണി നേരിടുന്ന കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രശ്രമത്തെ അതിജീവിക്കുന്നവരാണെന്നും അവരോടൊപ്പമല്ലാത്തവര്‍ ജനങ്ങള്‍ക്കെതിരാണെന്നും റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സ് അധ്യക്ഷ ലിസ് ഷെയ്‌നി പറഞ്ഞു.
അതേസമയം ബില്ലിനെ പിന്തുണയ്ക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള രണ്ടു പ്രതിനിധിസഭാംഗങ്ങള്‍ തയാറായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പുതിയ നിയമനിര്‍മാണനീക്കത്തെപ്പറ്റി വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ഗര്‍ഭഛിദ്രശ്രമത്തെ അതിജീവിച്ചു ജനിച്ച മൂന്നു യുവതികള്‍ പങ്കെടുത്തിരുന്നു. അമേരിക്കയിലെ 26 സംസ്ഥാനങ്ങളില്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്കു വൈദ്യസഹായം ഉറപ്പാക്കുന്ന നിയമം ഉണ്ട്.
