News - 2024

ഇന്ന് ശ്രീലങ്കന്‍ സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം

സ്വന്തം ലേഖകന്‍ 28-04-2019 - Sunday

കൊച്ചി: ശ്രീലങ്കയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ സമൂഹത്തെ സ്മരിച്ച് ദൈവകരുണയുടെ ഞായറായ ഇന്ന് ഭാരത സഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കേരള കത്തോലിക്ക മെത്രാന്‍ സമിതികളുടെ ആഹ്വാന പ്രകാരമാണ് ഇന്ന്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും ഇന്നു കെ‌സി‌ബി‌സി സര്‍ക്കുലര്‍ വായിക്കും.

മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും ഹൃദയം തകര്‍ന്നവരുടെ ആശ്വാസത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുകയും വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. തീവ്രവാദ ഭീഷണി ശക്തമായ ശ്രീലങ്കയില്‍ ഞായറാഴ്ച അടക്കമുള്ള എല്ലാ ദിവസത്തെയും ബലിയര്‍പ്പണം ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ദൈവ സന്നിധിയിലേക്ക് പ്രത്യേകം പ്രാര്‍ത്ഥന ഉയര്‍ത്തേണ്ട ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.


Related Articles »