India - 2025
മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ ഗുജറാത്ത് മിഷനുവേണ്ടിയുള്ള വികാരി ജനറാള്‍
30-04-2019 - Tuesday
പാലാ: ഷംഷാബാദ് രൂപതയിലെ ഗുജറാത്ത് മിഷനുവേണ്ടിയുള്ള വികാരി ജനറാളായി മോണ്‍. ജോസഫ് കൊല്ലംപറമ്പിലിനെ ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. നീറന്താനം ഇടവകാംഗമായ മോണ്‍. ജോസഫ് കൊല്ലംപറന്പില്‍ 1981-ലാണ് വൈദികപട്ടം സ്വീകരിക്കുന്നത്. പാലാ അല്‍ഫോന്‍സാ കോളജ് ലക്ചറര്‍, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പല്‍, പാലാ സെന്റ് തോമസ്, അല്‍ഫോന്‍സാ, ബിഎഡ് എന്നീ കോളജുകളുടെ മാനേജര്‍, പ്രൊമാനേജര്‍, ചൂണ്ട ച്ചേരി എന്‍ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011 മുതല്‍ എട്ടു വര്‍ഷം പാലാ രൂപത വികാരി ജനറാളായിരുന്നു. ഷംഷാബാദ് രൂപതയില്‍പ്പെട്ട ഗുജറാത്ത് സംസ്ഥാനത്തെ അഹമ്മദാബാദ്, കേഡ, മഹിസാഗര്‍, ആനന്ദ്, പഞ്ചമഹല്‍, ദാഹൂദ്, ബറോഡ, ചോട്ടാ ഉദയ്പൂര്‍, ബാറുക്ക് എന്നീ ഡിസ്ട്രിക്ടുകള്‍ ഉള്‍പ്പെടുന്ന മിഷന്‍പ്രദേശം പാലാ രൂപത ഏ റ്റെടുത്തതിനെത്തുടര്‍ന്ന് അതിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മോണ്‍. ജോസഫ് കൊല്ലംപറന്പില്‍.
