News - 2025
ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷനു ഹൂസ്റ്റണ്‍ ഒരുങ്ങി
സ്വന്തം ലേഖകന്‍ 05-05-2019 - Sunday
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വെന്‍ഷനു ഹൂസ്റ്റണ്‍ ഒരുങ്ങി. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളുന്ന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ നഗറിലാണ് നടക്കുക. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് കണ്‍വെന്‍ഷന്റെ രക്ഷാധികാരി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. വടക്കേ അമേരിക്കയിലെ നാല്പതോളം സീറോ മലബാര്‍ ഇടവകകളിലും നാല്പത്തഞ്ചോളം മിഷനുകളിലും നിന്ന് അയ്യായിരത്തില്‍പരം വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാ കായിക പരിപാടികളും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.
![](/images/close.png)