News - 2025
ഏഷ്യന്‍ കത്തോലിക്ക വിദ്യാര്‍ത്ഥി കൂട്ടായ്മയെ നയിക്കാന്‍ ഭാരതത്തില്‍ നിന്നുമുള്ള വൈദികന്‍
സ്വന്തം ലേഖകന്‍ 09-05-2019 - Thursday
മനില: വത്തിക്കാനിലെ പൊന്തിഫിക്കൽ അൽമായ കൗൺസിലിന്റെ കീഴിലുള്ള ഏഷ്യൻ ഇന്റർനാഷ്ണൽ യംഗ് കാത്തലിക് സ്റ്റുഡന്റസ് സംഘടനയുടെ ചാപ്ലിനായി ഭാരതത്തില്‍ നിന്നുള്ള സലേഷ്യൻ വൈദികൻ നിയമിതനായി. ഫിലിപ്പീന്‍സിലെ മനില ആസ്ഥാനമാക്കിയുള്ള സംഘടനയുടെ ചാപ്ലിനായി ഫാ. ജേക്കബ് അനിൽ ഡിസൂസ എന്ന വൈദികനാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1978 ൽ ജനിച്ച ഫാ. ഡിസുസ കർണ്ണാടക മാംഗ്ലുർ രൂപതയിലെ റാണിപുര ക്വീൻ ഓഫ് യൂണിവേഴ്സൽ ഇടവകാംഗമാണ്.
1998 ൽ സലേഷ്യൻ സഭയിൽ ചേർന്ന അദ്ദേഹം 2009 ലാണ് തിരുപട്ടം സ്വീകരിച്ചത്. യങ്ങ് ക്രിസ്ത്യൻ സ്റ്റുഡന്റസിന്റെ നേതൃത്വവും ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് നാഷ്ണൽ കോർഡിനേറ്റര്‍ പദവിയും അദ്ദേഹം വഹിച്ചിരിന്നു. ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ എൺപത്തിയേഴോളം രാജ്യങ്ങളിൽ യുനെസ്കോയോടൊപ്പം പ്രവർത്തിക്കുന്ന ഇന്‍റര്‍നാഷ്ണല്‍ യംഗ് കാത്തലിക് സ്റ്റുഡന്റസ്' സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ്. ഇതിന്റെ ഏഷ്യന്‍ വിഭാഗമാണ് 'ഏഷ്യൻ ഇന്റർനാഷ്ണൽ യംഗ് കത്തോലിക്ക സ്റ്റുഡന്റസ്'.
