India - 2025
സിസിബിഐയില്‍ പുതിയ നിയമനങ്ങള്‍
സ്വന്തം ലേഖകന്‍ 11-05-2019 - Saturday
ബംഗളൂരു: ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍മാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) വിവിധ കമ്മീഷനുകളുടെ എക്‌സിക്യുട്ടീവ് സെക്രട്ടറിമാരെ നിയമിച്ചു. കുടിയേറ്റക്കാര്‍ക്കായുള്ള കമ്മീഷന് ഫാ. ജയ്‌സണ്‍ വടശേരിയും ലഘു ക്രിസ്തീയ സമൂഹങ്ങള്‍ക്കായുള്ള കമ്മീഷന് ഫാ. ജോര്‍ജ് ജേക്കബ് പാലയ്ക്കപ്പറന്പില്‍ എസ്എസിയും പരിസ്ഥിതി കമ്മീഷന് ഫാ. ജോഷ്വാ ഡിസൂസയുമാണ് പുതുതായി നിയമിക്കപ്പെട്ട എക്‌സിക്യുട്ടീവ് സെക്രട്ടറിമാര്‍. നിലവില്‍ ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രന്റ് കമ്മീഷന്റെ സെക്രട്ടറിയാണു വരാപ്പുഴ അതിരൂപതക്കാരനായ ഫാ. ജയ്‌സണ്‍. പള്ളോട്ടൈന്‍ വൈദികനായ ഫാ.ജോര്‍ജ് ജേക്കബ് കോട്ടയം സ്വദേശിയാണ്.
