News - 2025
ഇറ്റാലിയന്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെ മര്‍ത്തീനസ് വീണ്ടും നയിക്കും
സ്വന്തം ലേഖകന്‍ 16-05-2019 - Thursday
റോം: രണ്ട് ലക്ഷത്തിലധികം അംഗങ്ങളുള്ള ഇറ്റാലിയന്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെ സാല്‍വതോര്‍ മര്‍ത്തീനസ് വീണ്ടും നയിക്കും. റോമിനു പുറത്തുള്ള സാക്രോഫാനോയില്‍ ദേശീയ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ നേതൃത്വ സംഘമാണ് ആഗോള കരിസ്മാറ്റിക്ക് സഖ്യത്തിന് കരുത്തായി നില്‍ക്കുന്ന സാല്‍വതോര്‍ മര്‍ത്തീനസിനെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുത്തത്. 2019-മുതല്‍ 2022-വരെയാണ് അദ്ദേഹത്തിന്റെ നേതൃത്വ കാലയളവ്.
നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള കുടുംബങ്ങള്‍ക്കുള്ള രാജ്യാന്തര ഫൗണ്ടേഷന്‍റെ സ്ഥാപകനും സജീവപ്രവര്‍ത്തകനുമാണ് സാല്‍വത്തോര്‍ മര്‍ത്തീനസ്. മുന്‍പാപ്പാ ബെനഡിക്ട് 16-മന്‍ സ്ഥാപിച്ച നവസുവിശേഷ വത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, അല്‍മായര്‍ക്കായുള്ള വത്തിക്കന്‍റെ കൗണ്‍സില്‍ എന്നീ പേപ്പല്‍ സ്ഥാപനങ്ങളിലെ അംഗവും സജീവ പ്രവര്‍ത്തകനും കൂടിയാണ് അദ്ദേഹം.
