News - 2024

ജര്‍മ്മനിയിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ വിടവാങ്ങി

സ്വന്തം ലേഖകന്‍ 19-05-2019 - Sunday

ബെര്‍ലിന്‍: ജര്‍മ്മനിയിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റര്‍ കോണ്‍റാഡ നിര്യാതയായി. 110 വയസ്സായിരിന്നു. ബയേണ്‍ സംസ്ഥാനത്തിലെ വീഡര്‍നീബാഹ് ഡൊമിനിക്കന്‍ മഠത്തിലായിരുന്നു റോസിലി ഹൂബര്‍ എന്ന സിസ്റ്റര്‍ കോണ്‍റാഡയുടെ അന്ത്യം.

1908 ല്‍ ബയേണിലെ ലുയിറ്റ്‌പോള്‍ഡിലായിരിന്നു സിസ്റ്ററിന്റെ ജനനം. 1930-ല്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നപ്പോഴാണ് കോണ്‍റാഡ എന്ന പേരു സ്വീകരിച്ചത്. ഡൊമിനിക്കന്‍ സഭയുടെ വിവിധ പ്രേഷിതമേഖലകളില്‍ സജീവമായി ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ കോണ്‍റാഡ 89 വര്‍ഷമാണ് ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിതം ധന്യമാക്കിയത്.


Related Articles »