India - 2025
'ക്രിസ്തൂസ് വിവിത്ത്' മലയാളം പരിഭാഷ പുറത്തിറക്കി
സ്വന്തം ലേഖകന്‍ 28-05-2019 - Tuesday
തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ച് 25ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച 'ക്രിസ്തൂസ് വിവിത്ത്' എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ മലയാളം പരിഭാഷ പുറത്തിറക്കി 'ക്രിസ്തു ജീവിക്കുന്നു'' എന്ന പേരില്‍ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ഹൗസാണ് പരിഭാഷ പുറത്തിറക്കിയത്. പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എം. സൂസപാക്യം നിര്‍വഹിച്ചു.
ഒസിഡി മലബാര്‍ പ്രോവിന്‍സിന്റെ കൗണ്‍സിലര്‍ ഫാ. ജോസഫ് മേച്ചേരി തകിടിയില്‍ പുസ്തകം ഏറ്റുവാങ്ങി. കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ഹൗസിന്റെ ഡയറക്ടര്‍ ഫാ. ജയിംസ് ആലക്കുഴി ഒസിഡി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുമ്പനാനി ഒസിഡി, കാര്‍മല്‍ഹില്‍ മോണസ്ട്രി റെക്ടര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍, ഒസിഡി മലബാര്‍ പ്രോവിന്‍സിന്റെ പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് പുഴക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
