News - 2024

ശ്രീലങ്കയിലെ സെന്റ് ആന്റണീസ് ദേവാലയം വീണ്ടും തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍ 13-06-2019 - Thursday

കൊളംബോ: ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കൊളംബോ കൊച്ചിക്കാട സെന്റ് ആന്റണീസ് ദേവാലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു ഇന്നലെ നടന്ന ദേവാലയത്തിന്റെ കൂദാശാകര്‍മം കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നിര്‍വഹിച്ചു. ശ്രീലങ്കന്‍ നാവിക സേനയാണ് 185വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നിര്‍വഹിച്ചത്. കുറ്റവാളികള്‍ക്കു സംരക്ഷണം നല്‍കാതെ അവരെ മാതൃകാപരമായി ശിക്ഷിക്കുന്ന നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വമാണ് രാജ്യത്തിന് ആവശ്യമെന്ന് ദേവാലയ കൂദാശയ്ക്കുശേഷം കര്‍ദ്ദിനാള്‍ പ്രതികരിച്ചു.

ഇസ്ളാമിക തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു കൊല്ലപ്പെട്ട 250-ല്‍ അധികം പേരാണ് ഈസ്റ്റര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. തുടര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് പിന്നീട് ഏറ്റെടുത്തിരിന്നു.


Related Articles »