News - 2024

മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 17-06-2019 - Monday

ഇര്‍ബില്‍ (ഇറാഖ്): ഖദര്‍ ളോഹ ധരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യക്കാര്‍ക്കൊപ്പം ബ്രീട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശീയനായ മെത്രാപ്പോലീത്തയായ മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി തീരുമാനിച്ചു. ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആസ്ഥാനമായ ഇറാഖിലെ എര്‍ബിലില്‍ ചേര്‍ന്ന സുനഹദോസിലാണ് തീരുമാനം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ ഇര്‍ബലില്‍ പരിശുദ്ധ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനത്ത് വിശുദ്ധനായി പ്രഖ്യാപിക്കുന്ന അതേ ദിവസം അതേ സമയം ഇന്ത്യന്‍ സഭയുടെ ആസ്ഥാനമായ തൃശൂരില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത മാര്‍ അബിമലേക്കിനെ വിശുദ്ധനായി പ്രഖ്യാപിക്കും.

1908 ഫെബ്രുവരി 27ന് ഇന്ത്യയില്‍ എത്തിയ മാര്‍ അബിമലേക്ക് തിമോഥിയോസ്, ജന്മം കൊണ്ട് തുര്‍ക്കിക്കാരനാണെങ്കിലും ആത്മീയജീവിതംകൊണ്ട് ഭാരത സമൂഹത്തിന് വേണ്ടി നിലകൊള്ളുകയായിരിന്നു. ബ്രീട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശീയനായ മെത്രാപ്പോലീത്തയാണ് അദ്ദേഹം. മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുമായി മികച്ച സൗഹൃദം പുലര്‍ത്തിയ അദ്ദഹം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 1945 ഏപ്രില്‍ 30ന് തൃശൂരിലെ മെത്രാപ്പോലീത്തന്‍ അരമനയില്‍വെച്ചാണ് മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത ദിവംഗതനായത്.


Related Articles »