News - 2024

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികള്‍: ഏറ്റെടുക്കാന്‍ സഭ

സ്വന്തം ലേഖകന്‍ 26-06-2019 - Wednesday

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികളാണെന്നു റിപ്പോര്‍ട്ട്. ചിലര്‍ക്ക് മാതാപിതാക്കള്‍ ഇരുവരെയും നഷ്ടമായപ്പോള്‍ മറ്റ് ചിലരുടെ കാര്യത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസകാര്യത്തില്‍ സഭ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

റോമില്‍ ഈയിടെ നടത്തിയ സന്ദര്‍ശനവേളയിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞതെന്ന്‍ ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തെക്കുറിച്ചും സഭ നടത്തുന്ന പുനരധിവാസ ശ്രമങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ മാര്‍പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21നു മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 258 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റിരിന്നു.

More Archives >>

Page 1 of 465