News - 2024

രജത ജൂബിലി നിറവില്‍ വത്തിക്കാന്‍ - ഇസ്രായേല്‍ നയതന്ത്രബന്ധം

സ്വന്തം ലേഖകന്‍ 22-06-2019 - Saturday

ന്യൂയോര്‍ക്ക്: വത്തിക്കാനും ഇസ്രായേലും തമ്മില്‍ നയതന്ത്രം ബന്ധം സ്ഥാപിച്ചി‌ട്ട‌് ഇരുപത്തിയഞ്ചു വര്‍ഷം പിന്നിട്ടു. നയതന്ത്ര ബന്ധത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സമ്മേളനം ന്യുയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്താണ് സംഘടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ സന്ദേശം നല്‍കി. യഹൂദ വിശ്വാസവും ക്രിസ്തീയ വിശ്വാസവും തമ്മിലുള്ള ഉറ്റബന്ധമാണ് ഇസ്രായേലും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധത്തിന് സവിശേഷ സ്വഭാവമേകുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

ക്രൈസ്തവ- യഹൂദ- ഇസ്ലാം മതങ്ങള്‍ക്ക് ഒരുപോലെ സുപ്രധാനമായ ജറുസലേമിന്‍റെ പ്രത്യേക സ്ഥാനത്തെപ്പറ്റിയും ആര്‍ച്ച് ബിഷപ്പ് പരാമര്‍ശം നടത്തി. വിശുദ്ധ നാടായ ജറുസലേം നഗരം ആഗോളതലത്തില്‍ പരസ്പര ആദരവിന്‍റെയും സമാധാനപരമായ സഹജീവനത്തിന്‍റെയും പ്രതീകമാണെന്നും പ്രസ്താവിച്ചു. 1993 ഡിസംബര്‍ 30ന് ഇസ്രായേലും പരിശുദ്ധ സിംഹസാനവും അടിസ്ഥാന ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ തുടര്‍ന്നു 1994 ജനുവരി 19നാണ് ഇരു രാജ്യങ്ങളും സ്ഥാനപതികാര്യാലയങ്ങള്‍ പരസ്പരം തുറന്നത്.

More Archives >>

Page 1 of 464