India - 2025
കെസിവൈഎം അര്‍ധ വാര്‍ഷിക സെനറ്റിന് ഇന്ന് ആരംഭം
സ്വന്തം ലേഖകന്‍ 26-07-2019 - Friday
കോട്ടയം: കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം 41ാമത് അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനത്തിന് ഇന്നു ആരംഭം. തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മാര്‍ ഗ്രിഗോറിയോസ് റിന്യുവെല്‍ സെന്റര്‍ നാലാഞ്ചിറയില്‍ നടക്കുന്ന സമ്മേളനം 28 വരെ നീളും. സെനറ്റ് സമ്മേളനത്തിന് 32 രൂപതകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെനറ്റ് സമ്മേളനം യൂത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ആറു മാസ കാലത്തെ രൂപത സംസ്ഥാന റിപ്പോര്‍ട്ട് അവതരണവും, പ്രമേയങ്ങളും, കൂടാതെ സാമൂഹികപരമായ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകളും നടത്തപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അറിയിച്ചു. തിരുവനന്തപുരം മലങ്കര അതിരൂപത ആതിഥേയത്വം വഹിക്കുന്ന സെനറ്റ് സമ്മേളനത്തിന് സംസ്ഥാന ഭാരവാഹികളായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, കെ.എസ്. ടീന, റോസ് മോള്‍ ജോസ്, ഷാരോണ്‍ കെ. റെജി, സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
