India - 2025
'ന്യൂനപക്ഷ കമ്മീഷന്റെ അനീതി അവസാനിപ്പിക്കണം'
01-08-2019 - Thursday
കോട്ടയം: ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട അനീതി അവസാനിപ്പിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണം. ക്രൈസ്തവരിലെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ ഒരു പഠന കമ്മീഷനെ നിയോഗിക്കാനുള്ള ശുപാര്‍ശ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കണം.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ അശാസ്ത്രീയമായ പ്രവര്‍ത്തനം തിരുത്തണമെന്നും പ്രസിഡന്റ് വര്‍ഗീസ് ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ടോം കൈയാലകം, ജോയി പാറപ്പുറം, സൈബി അക്കര ആനീസ് ജോര്‍ജ്, അച്ചാമ്മ യോഹന്നാന്‍, ബാബു വള്ളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.
