Purgatory to Heaven - April 2018

നമ്മുടെ മരണം വരെ ആത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക

സ്വന്തം ലേഖകന്‍ 04-04-2016 - Monday

"തന്റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു" (ഹെബ്രായര്‍ 5:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 4

“എന്റെ നെഞ്ചില്‍ എന്റെ ഹൃദയമിടിക്കുന്നിടത്തോളം കാലം, എന്റെ നേത്രങ്ങളും കരങ്ങളും സ്വര്‍ഗ്ഗത്തിനു നേരെ ഉയര്‍ത്തുവാന്‍ കഴിയുന്നിടത്തോളം കാലം, ഞാന്‍ ഈ ആത്മാക്കള്‍ക്കു വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തുകയില്ല.” – തന്റെ സഹോദരനായ സാറ്റിറസിന്റെയും സുഹൃത്തുക്കളുടെയും ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേളയില്‍ വിശുദ്ധ അംബ്രോസ് പറഞ്ഞ വാക്കുകള്‍.

വിചിന്തനം: നിങ്ങളുടെ ഇടയില്‍ നിന്ന്‍ മരിച്ചുപോയ സ്വന്തക്കാരും സുഹൃത്തുക്കളുമായ ഓരോരുത്തരുടെയും ആത്മാക്കളുടെ മോചനത്തിനായി അവരുടെ പേരെടുത്തു പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »