News - 2024

കൊടും തിന്മ പൊതുവേദിയില്‍ നടത്താന്‍ കാനഡ: ആദ്യ പരസ്യ കറുത്ത കുർബാന ഈ മാസം

സ്വന്തം ലേഖകന്‍ 10-08-2019 - Saturday

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ പൊതുവേദിയിൽ സംഘടിതമായ ആദ്യത്തെ കറുത്ത കുർബാന അർപ്പിക്കുവാന്‍ സാത്താന്‍ ആരാധകര്‍ ഒരുങ്ങുന്നു. 2016 മുതൽ ഒട്ടാവയിൽ പ്രവർത്തിക്കുന്ന സാത്താനിക് ടെമ്പിളാണ് വിവാദമായ പൊതു ബ്ലാക്ക് മാസിന് പിന്നില്‍. ഈ മാസം പതിനേഴാം തീയതിയാണ് ദൈവീക അസ്ഥിത്വത്തെ നീചമായ രീതിയില്‍ അവഹേളിക്കുന്ന ഈ കൊടും തിന്മ പൊതുവേദിയില്‍ നടക്കുക. വലിയ പ്രതിഷേധങ്ങൾ കറുത്ത കുർബാന നടത്താനുള്ള നീക്കത്തിനെതിരെ ഉയരുന്നുണ്ട്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാത്താനിക് ടെമ്പിളിനു കീഴില്‍ ഒരു ലക്ഷം സാത്താന്‍ ആരാധകര്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ കുര്‍ബാനയെയും വിശുദ്ധ വസ്തുക്കളെയും അപമാനിക്കുകയെന്നത് കറുത്ത കുർബാനയിലെ പ്രധാനപ്പെട്ട ഘടകമാണ്. പരമ്പരാഗത ലത്തീൻ കുർബാനയുടെ രീതികളെ വളരെ മോശമായി അവതരിപ്പിച്ചു ദൈവീക അസ്ഥിത്വത്തെ അവഹേളിക്കുകയാണ് ഇതിലൂടെ സാത്താന്‍ ആരാധകര്‍ ചെയ്യുന്നത്. രഹസ്യമായി നടത്താറുള്ള കറുത്ത കുർബാന പരസ്യമായി ഒട്ടാവയിൽ അർപ്പിക്കപ്പെടുന്നത് സമൂഹത്തിന്റെ ജീർണതയിലേക്കാണ് വിരൽചൂണ്ടുന്നത്. 2014ൽ ഹാർവാർഡ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കറുത്ത കുർബാന നടത്താനുള്ള നീക്കം പ്രതിഷേധങ്ങൾക്കൊടുവിൽ ഉപേക്ഷിച്ചിരുന്നു.


Related Articles »