India - 2025

ഫാ. ഡേവിസ് ചിറമ്മലിനു പുരസ്കാരം

19-08-2019 - Monday

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 17 ാമത് പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിനു സമ്മാനിക്കും.ആതുരസേവന, പരിസ്ഥിതിരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫാ.ചിറമ്മലിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 12ന് മാര്‍ ഗ്രീഗോറിയോസിന്റെ ചരമരജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രീഗോറിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും.


Related Articles »