India - 2025
കെസിബിസി പ്രോലൈഫ് സമിതി പ്രാര്‍ത്ഥന ദിനം ഇന്ന്
30-08-2019 - Friday
കൊച്ചി: ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെതിരേ കെസിബിസി പ്രോ ലൈഫ് സമിതി എറണാകുളം മേഖല വരാപ്പുഴ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഇന്നുരാവിലെ 10.30 മുതല്‍ 12 വരെ പ്രാര്‍ത്ഥനാദിനമാചരിക്കും. കത്തീഡ്രല്‍ വികാരി മോണ്‍. ജോസ് പടിയാരംപറന്പില്‍ നേതൃത്വം വഹിക്കുന്ന പ്രാര്‍ത്ഥനാച്ചടങ്ങില്‍ കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, രൂപത ഡയറക്ടര്‍ ഫാ. ആന്റണി കോച്ചേരി, സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, മേഖല പ്രസിഡന്റ് ജോണ്‍സന്‍ ഏബ്രഹാം എന്നിവര്‍ സന്നിഹിതരാകും. എറണാകുളം മേഖലയിലെ ഏഴു രൂപതകളില്‍നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുക്കുമെന്നു മേഖല സെക്രട്ടറി ജോയ്‌സ് മുക്കൂടും രൂപത സെക്രട്ടറി ലിസ തോമസും അറിയിച്ചു.