India - 2025

പതിനായിരങ്ങളെ സാക്ഷിയാക്കി വേളാങ്കണ്ണി തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകന്‍ 31-08-2019 - Saturday

തഞ്ചാവൂര്‍: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനു കൊടിയേറി. പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ തഞ്ചാവൂര്‍ ബിഷപ്പ് ഡോ.എം.ദേവദാസ് അംബ്രോസാണ് കൊടിയേറ്റം നിര്‍വഹിച്ചത്. സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന പ്രധാന തിരുനാളിനു മുന്നോടിയായി ദിവസവും തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും.

വേളാങ്കണ്ണി തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയാണു തീര്‍ത്ഥാടന കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തിലധികം പോലീസുകാര്‍ നിലവില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ട്. തീര്‍ത്ഥാടകരെ പരിശോധനയ്ക്കു വിധേയരാക്കിയ ശേഷമാണ് ദേവാലയത്തിലേക്കു പ്രവേശിപ്പിക്കുക. തിരുനാളിനോടനുബന്ധിച്ചു തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഇരുന്നൂറു ബസുകള്‍ സര്‍വീസ് നടത്തും. എറണാകുളത്തൂ നിന്നും തിരുവനന്തപുരത്തു നിന്നും പ്രത്യേക ട്രെയിനുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Related Articles »