India - 2025

പുനരൈക്യ നവതി ആഘോഷം മാവേലിക്കര രൂപതയില്‍

സ്വന്തം ലേഖകന്‍ 21-09-2019 - Saturday

കോട്ടയം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷം അടുത്ത വര്‍ഷം മാവേലിക്കര രൂപതയില്‍ നടക്കും. മാവേലിക്കര രൂപതയ്ക്കു വേണ്ടി ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്മലോട്ട് എന്നിവരുടെ നേതൃത്വത്തില്‍ രൂപത പ്രതിനിധികള്‍ കാതോലിക്ക ബാവയില്‍നിന്നു കാതോലിക്കാ പതാക ഏറ്റുവാങ്ങി.

മൂന്നു ദിവസമായി കോട്ടയം ഗിരിദീപം കാന്പസില്‍ നടന്നുവന്ന ആഘോഷ പരിപാടികള്‍ക്കു മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, റവ.ഡോ. കുര്യാക്കോസ് തടത്തില്‍, ഫാ. ജേക്കബ് വര്‍ഗീസ് ഈട്ടിത്തടത്തില്‍ ഒഐസി, ഫാ. വര്‍ഗീസ് തൈക്കൂട്ടത്തില്‍ ഒഐസി, ഫാ. ജസ്റ്റിന്‍ തോമസ് ചക്കുങ്കല്‍ ഒഐസി, ഫാ. മാത്യു ഷോബി പനച്ചിക്കുഴിയില്‍ ഒഐസി, സിസ്റ്റര്‍ ലില്ലി ജോസ് എസ്‌ഐസി, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, വി.പി. മത്തായി, പി.കെ. ജോസഫ്, എജി പറപ്പാട്ട്, ഷാജി മാത്യു കൂളിയാട്ട്, ഡോ. വര്‍ഗീസ് കെ. ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു മണലുവിള ഒഐസിയുടെയും ഗിരിദീപം ബഥനി സിസ്‌റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ സമ്മേളന നഗറില്‍ 'പ്രയാണം' എന്ന ബഥനിയുടെ ചരിത്രപ്രദര്‍ശനം നിരവധിപേരെ ആകര്‍ഷിച്ചു.


Related Articles »