India - 2025
ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര കണ്‍വെന്‍ഷന്‍ ഏഴു മുതല്‍
സ്വന്തം ലേഖകന്‍ 05-02-2018 - Monday
മാവേലിക്കര: ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര കണ്‍വെന്‍ഷന്‍ ഏഴുമുതല്‍ 11 വരെ വൈകുന്നേരം 5.45നു നടയ്ക്കാവ് ജോര്‍ജിയന്‍ മൈതാനത്തു നടക്കും. ഏഴിനു വൈകുന്നേരം ആറിനു നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളില്‍ ബസലേല്‍ റമ്പാന്‍, ഫാ.ഷിബു ടോം വര്‍ഗീസ്, പ്രഫ. സാം വി. ഡാനിയേല്‍, ഫാ.വര്‍ഗീസ് വര്‍ഗീസ് മീനടം എന്നിവര്‍ വചന പ്രഘോഷണം നടത്തും.
ഒന്‍പതിനു രാവിലെ 10നു ഭദ്രാസന മര്‍ത്ത മറിയം വനിത സംഗമം ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ് ഉദ്ഘാടനം ചെയ്യും. ഫാ.ജേക്കബ് ജോണ്‍ കല്ലട അധ്യക്ഷത വഹിക്കും. 10നു ഉച്ചയ്ക്കു 2.30നു യുവജന, വിദ്യാര്‍ഥി സമ്മേളനം ഫാ.ഗീവര്‍ഗീസ് മേക്കാട്ട് ഉദ്ഘാടനം ചെയ്യും. 11നു ഉച്ചയ്ക്കു രണ്ടിനു ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക വിദ്യാര്‍ഥി സംഗമവും ബാലസമാജം പ്രവര്‍ത്തന ഉദ്ഘാടനവും അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിര്‍വഹിക്കും. ഫാ. മാത്യു വി. തോമസ് അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിനു കണ്‍വെന്‍ഷന്‍ സമാപനം.
