Arts - 2025
പഴയ നിയമത്തിലെ ഏദോം ഗവേഷകർ കണ്ടെത്തി
സ്വന്തം ലേഖകന്‍ 23-09-2019 - Monday
ജെറുസലേം: ബൈബിള്‍ പഴയനിയമത്തില്‍ ഉൽപ്പത്തി പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏദോം രാജ്യം ഗവേഷകർ കണ്ടെത്തി. ക്രിസ്തുവിന് മുമ്പ് പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും മധ്യേയായിരുന്നു ഏദോം നിലനിരിന്നിരിന്നത്. ഏദോമിന് വടക്കുകിഴക്ക് മൊവാബും, പടിഞ്ഞാറ് അറബായും, തെക്കുകിഴക്കൻ പ്രദേശങ്ങളിൽ അറേബ്യൻ മരുഭൂമിയുമായിരുന്നു. ഇതുവരെ ഏദോമിന് ചരിത്രപരമായ അടിസ്ഥാനമുണ്ടോ എന്നറിയാനായി പുരാവസ്തു തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഏദോം ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന ഗവേഷക റിപ്പോർട്ട് 'പ്ലോസ്' ജേണലിൽ അമേരിക്കൻ ഇസ്രയേലി ഗവേഷകരാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബൈബിളിൽ പറയുന്ന അതേ കാലഘട്ടത്തിൽ തന്നെയാണ് ഏദോം രാജ്യം നിലനിന്നിരുന്നത്. ഷിഷാക്ക് എന്ന ഫറവോ ജെറുസലേം കീഴടക്കിയതായി ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഇത് നടക്കുന്നത്. ഏദോമിന് ഈ പ്രസ്തുത ചരിത്ര സംഭവമായുളള ബന്ധത്തിനുള്ള തെളിവുകളും ഗവേഷകർ കണ്ടെത്തി. ചെമ്പിന്റെ ഉപയോഗത്തെ ഏദോമിന് പരിചയപ്പെടുത്തി നൽകിയത് ഫറവോയായിരുന്നു. അത് പ്രദേശത്തെ മുഴുവൻ മാറ്റിമറിച്ചു. ബൈബിളിൽ പറയുന്ന വിവരങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഏദോമിനെ സംബന്ധിച്ച ഗവേഷണ റിപ്പോർട്ടും വിരൽചൂണ്ടുന്നത്.
![](/images/close.png)