News - 2025
ജറുസലേമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 08-10-2019 - Tuesday
ജറുസലേം: വിശുദ്ധ നാടായ പാലസ്തീനിലും കിഴക്കൻ ജറുസലേമിലും ഉത്തര വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലുമുളള ക്രൈസ്തവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആത്മീയ ആചാര്യൻ ജോർജ് അവാദിന്റെ വെളിപ്പെടുത്തല്‍. ഇപ്പോൾ അന്‍പത്തിമൂന്നായിരം ക്രൈസ്തവരാണ് പ്രസ്തുത പ്രദേശങ്ങളിൽ ജീവിക്കുന്നതെന്നും ജോർജ് അവാദ് വിശദീകരിച്ചു.
ഇസ്രായേലി അധിനിവേശമാണ് ക്രൈസ്തവരുടെ എണ്ണത്തിലുണ്ടായ കുറവിന് ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നും, അതുമൂലം വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവരെയും ഇസ്ലാം മത വിശ്വാസികളെയും പക്ഷപാതമില്ലാതെ പരിഗണിക്കുന്ന പലസ്തീനിയൻ നേതാക്കൾക്ക് നന്ദി പറയുന്നതായും ജോർജ് അവാദ് പറഞ്ഞു.