Purgatory to Heaven. - April 2024

ആത്മാക്കളുടെ രക്ഷയ്ക്കായി കരുണയുള്ളവരാകുക

സ്വന്തം ലേഖകന്‍ 10-04-2024 - Wednesday

“കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ക്ക്‌ കരുണ ലഭിക്കും” (മത്തായി 5:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍- 10

ഈശോയുടെ വിശുദ്ധ ജോണ്‍ പാവങ്ങള്‍ക്കായി ഒരു ആശുപത്രി പണിയുവാന്‍ ഏറെ ആഗ്രഹിച്ചിരിന്നു. അതിന് വേണ്ട സഹായമപേക്ഷിച്ചുകൊണ്ട് ഗ്രാനഡായിലെ തെരുവുകളിലൂടെ അലഞ്ഞുതിരിയുമ്പോള്‍ അദ്ദേഹം ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു: “എന്റെ സഹോദരന്‍മാരേ; നിങ്ങൾക്ക് കരുണ ലഭിക്കുവാനായി ദയവായി ദാനങ്ങള്‍ തന്ന് സഹായിക്കുക!”

വിചിന്തനം:

കല്‍ക്കട്ടായിലെ വിശുദ്ധ മദര്‍ തെരേസ പറഞ്ഞിരിക്കുന്നു: “നിങ്ങൾക്ക് വേദനിക്കുന്നത് വരെ കൊടുക്കുക!” പാവങ്ങള്‍ക്ക്‌ കൊടുക്കുന്നത് വഴി യേശുവിനു തന്നെയാണ് കൊടുക്കുന്നത്. ദൈവം നമ്മോടു കരുണ കാണിക്കുന്നത് പോലെ നാം മറ്റുള്ളവരോട് കരുണയുള്ളവരാണോ? നമ്മുടെ സമയവും, കഴിവും, സമ്പത്തും ദാനം ചെയ്യുക. തുരുമ്പെടുത്തു നശിക്കുന്നതിലും നല്ലത്, ഉപയോഗിച്ച് തീര്‍ന്നു പോകുന്നതാണ്. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്ക് കാരുണ്യപ്രവര്‍ത്തികള്‍ ഏറെ ഫലദായകമാണ്.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

 


Related Articles »