India - 2025
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
സ്വന്തം ലേഖകന്‍ 10-10-2019 - Thursday
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ഏതാനും ദിവസങ്ങളില്‍ കൂടി അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടിവരുമെന്നും അണുബാധ പ്രതിരോധശക്തി താരതമ്യേന കുറവായതിനാല്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് അറിയിച്ചു. പരിപൂര്‍ണ വിശ്രമം ആവശ്യമാണെന്നും പ്രാര്‍ത്ഥനയില്‍ പിതാവിനെ ഓര്‍ക്കുന്നവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും അതിരൂപത പ്രസ്താവനയില്‍ കുറിച്ചിട്ടുണ്ട്.
