Purgatory to Heaven. - April 2024

ശാരീരിക അസ്വസ്ഥതകളെ ആത്മാക്കളുടെ രക്ഷയ്ക്കായി മാറ്റാന്‍ കഴിയുമോ?

സ്വന്തം ലേഖകന്‍ 11-04-2023 - Tuesday

"നന്‍മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ് (ഹെബ്രായര്‍ 13:16).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:ഏപ്രില്‍-11

വിശുദ്ധ ജെമ്മാ ഗല്‍ഗാനി പാപികളുടെ മാനസാന്തരത്തിനായി തന്നെ തന്നെ സമര്‍പ്പിച്ചു. അവള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മറന്നില്ല. ആത്മാക്കളുടെ രക്ഷയ്ക്കായി അവള്‍ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഒരിക്കല്‍ യേശു, അവള്‍ക്കായി സഹനം നല്കുമെന്ന് കാവല്‍ മാലാഖ അവളോട് പറഞ്ഞു. ആ മണിക്കൂറുകളെക്കുറിച്ചുള്ള ഒരു ചെറു വിവരണം അവള്‍ നമുക്ക്‌ തരുന്നു.

‘എനിക്ക് അസഹനീയമായ തലവേദന ഉണ്ടായി, ഓരോ നിമിഷവും അത് എനിക്ക് അളവില്ലാത്ത സഹനം സമ്മാനിച്ചു’. ഈ ധീര ആത്മാവിന്റെ ഉദാരമായ പാപപരിഹാരം സ്വര്‍ഗ്ഗം സ്വീകരിച്ചു, ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ തങ്ങളുടെ സഹനത്തിന്റെ കാഠിന്യം കുറഞ്ഞതായും, തങ്ങളുടെ തടവിന്റെ കാലാവധിയുടെ നീളം കുറഞ്ഞതായും അവള്‍ കണ്ടു.”

(ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗി).

വിചിന്തനം:

ഓരോ തവണയും ശാരീരിക അസ്വസ്ഥതകൾ നിങ്ങള്‍ക്ക്‌ അനുഭവപ്പെടുമ്പോള്‍ ഓര്‍ക്കുക, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ കഠിനമായ സഹനങ്ങളില്‍ നിന്നുമുള്ള ആശ്വാസത്തിനുവേണ്ടി സ്വര്‍ഗ്ഗം നിങ്ങളുടെ സഹനത്തിനായി കാത്തിരിക്കുകയാണ്.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »