India - 2025
നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം
21-10-2019 - Monday
നെടുമങ്ങാട്: ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന് നെടുമങ്ങാട് താന്നിമൂട് പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ സമാപനം. ഇന്നലെ ഉച്ചക്ക് നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്ത ജപമാല പദയാത്ര നെടുമങ്ങാട് പട്ടണം ചുറ്റി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ സമാപിച്ചു. ഉച്ചക്ക് ആരംഭിച്ച കനത്ത മഴയെ അവഗണിച്ച് നീല വസ്ത്രധാരികളായ മരിയ ഭക്തര്‍ ജപമാല പദയാത്രയില്‍ പങ്കെടുത്തത് വേറിട്ട അനുഭവമായി.
മാതാവിന്റെ തിരുസ്വരൂപവും മാലാഖകുഞ്ഞുങ്ങളും എന്നിവ പദയാത്രക്ക് മാറ്റുകൂട്ടി. സമാപന സമ്മേളനം നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ സെക്രട്ടറി എസ്.എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫാ.ഷാജന്‍ പുതുശേരിയില്‍, തോമസ് കെ.സ്റ്റീഫന്‍, അജിതകുമാരി, ജോസ്, ജെനിഫര്‍ ജെ.സൈന, ബ്യൂന്‍ ബിന്ദു തുടങ്ങിയര്‍ പ്രസംഗിച്ചു.