India - 2025
ഹിയറിംഗിന് ഹാജരായില്ല: ലൂസി കളപ്പുരക്കല്‍ നല്‍കിയ പരാതി വനിതാ കമ്മീഷന്‍ തള്ളി
സ്വന്തം ലേഖകന്‍ 22-10-2019 - Tuesday
കല്‍പ്പറ്റ: അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു നടപടി നേരിടുന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ ലൂസി കളപ്പുരക്കല്‍, തുടര്‍ച്ചയായ നാലു തവണയും ഹിയറിംഗിന് ഹാജരാവാത്തതിനെത്തുടര്‍ന്നു അവര്‍ നല്‍കിയ പരാതി വനിതാ കമ്മീഷന്‍ ഉപേക്ഷിച്ചു. ജില്ലയില്‍ കഴിഞ്ഞ നാലു തവണ നടന്ന അദാലത്തുകളിലും ഹാജരാവാന്‍ ആവശ്യപ്പെട്ടു കമ്മീഷന്‍ സിസ്റ്റര്‍ ലൂസിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പരാതിക്കാരോടു കമ്മീഷനു മുന്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണു സാധാരണ നിലയില്‍ നല്‍കുന്നത്. എന്നാല്‍, ലൂസിക്കു നാലുതവണ അവസരം നല്‍കി. എന്നാല്‍, അവര്‍ നിരുത്തരവാദപരമായാണ് ഈ വിഷയത്തില്‍ ഇടപ്പെട്ടതെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു.
