News - 2020

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഇനി തിരുവചനമഴയുടെ നാളുകൾ: മൂന്നാം ബൈബിൾ കൺവെൻഷന് ആരംഭം

സ്വന്തം ലേഖകന്‍ 23-10-2019 - Wednesday

നോറിച്ച്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാം വാർഷിക ബൈബിൾ കൺവെൻഷന് നോറിച്ച് സെന്റ് ജോണ്‍ കത്തീഡ്രലില്‍ ആരംഭം. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേംബ്രിഡ്ജ് റീജണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍, മാര്‍ ജോസഫ് സ്രാന്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. ഫാ. തോമസ് പാറക്കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു. റീജണല്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ നന്ദിയര്‍പ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. സുപ്രസിദ്ധ ബൈബിൾ പ്രഭാഷകനും ധ്യാനഗുരുവുമായ റവ. ഫാ. ജോർജ്ജ് പനക്കൽ വി‌സിയാണ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകൻ.

നാളെ ലണ്ടനില്‍ കണ്‍വെന്‍ഷന്‍ നടക്കും. 30 വരെ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കുന്ന ഏകദിന കൺവെൻഷനുകളിലെ എല്ലാ ദിവസങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിൻറെ മുഖ്യതുടക്കക്കാരിൽ ഒരാളും അനേകരെ മാനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളുമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വി‌സിയുടെ ധ്യാനചിന്തകൾ വിശ്വാസികൾക്ക് പുതിയ ആത്മീയ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി‌സി, റവ. ഫാ. ജോസഫ് എടാട്ട് വി‌സി എന്നിവരും ഓരോ റീജിയനുകളിലെയും സീറോ മലബാർ വൈദികരും കൺവെൻഷൻ വോളണ്ടിയേഴ്‌സ്‌സും മറ്റ് അല്മായ ശുശ്രുഷകരും ശുശ്രുഷകൾക്കു നേതൃത്വം നൽകും.

രാവിലെ ഒൻപതു മണിക്ക് ജപമാലയോടും ആരാധനാസ്തുതിഗീതങ്ങളോടുംകൂടി ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രഷകൾ വൈകിട്ട് നാലുമണിയോടുകൂടി സമാപിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന, സുവിശേഷപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഓരോ ദിവസത്തെ ശുശ്രുഷകളെ സമ്പന്നമാക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ വി. കുമ്പസാരത്തിന് പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഓരോ റീജിയനിലെയും കൺവെൻഷൻറെ ക്രമീകരങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ:

Date: Thursday, 24th October 2019;

Region: London; Venue: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN

Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).

Date: Friday, 25th October 2019;

Region: Manchester; Venue: St. Anthony’s Church Wythenshawe, M22 0WR;

Contact: Rev. Fr. Jose Anchanickal (Mob: 07534967966).

Date: Saturday, 26th October 2019;

Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT;

Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).

Date: ‍ Sunday, 27th October 2019;

Region: ‍ Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).

Date: ‍ Monday, 28th October 2019;

Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE;

Contact: Rev. Fr. Terin Mullakara (Mob: 07985695056).

Date: ‍Tuesday, 29th October 2019;

Region: ‍ Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX;

Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).

Date: ‍ Wednesday, 30th October 2019;

Region: ‍ Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG;

Contact:Rev. Fr. Tomy Chirackalmanavalan (Mob: 07480730503).


Related Articles »