News - 2025
സാമ്പത്തിക പ്രതിസന്ധിയില്ല: പ്രചരണങ്ങളെ തള്ളി വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 27-10-2019 - Sunday
റോം: വത്തിക്കാനില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളിക്കളഞ്ഞ് പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ മേധാവിയായ മോണ്‍. ഗലന്തീനോ. പരിശുദ്ധ സിംഹാസനത്തിന്‍റെ നിലവിലെ സ്ഥിതി വിവിധ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളുടെ നിലയിലും ഏതൊരു കുടുംബത്തിന്‍റെയും നിലയില്‍ നിന്ന് വ്യത്യസ്ഥമല്ലെന്നും ചിലനേരങ്ങളിൽ ചിലവുകളെ വരവുനോക്കി പുനഃക്രമീകരിക്കേണ്ട ആവശ്യകതയുള്ളതുപോലെ തന്നെയാണ് ഇവിടെയുമെന്നും ഗലന്തീനോ വ്യക്തമാക്കി.
വത്തിക്കാന് രഹസ്യ അക്കൗണ്ടുകളോ മറ്റോ ഉണ്ടെന്ന അഭിപ്രായങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാൻ രാജ്യത്തിന് നികുതിയോ പൊതുകടങ്ങളോയില്ല. രണ്ടു വഴികളിലൂടെയാണ് അതിന്‍റെ വരുമാന മാർഗ്ങ്ങള്‍. അവ പാരമ്പര്യ സ്വത്തുക്കളിൽ നിന്നും, വിശ്വാസികളിൽ നിന്നും ലഭിക്കുന്നവയാണ്. ജീവനക്കാർക്ക് അവർക്കവകാശപ്പെട്ട വേതനം നൽകാനും, എല്ലാറ്റിലുമുപരിയായി ദരിദ്രരുടെ വിവിധ ആവശ്യങ്ങൾക്കായി ചിലവഴിക്കാനുമാണ് അവ ഉപയോഗിക്കുന്നതെന്നും അതിനാൽ ചിലവുകളുടെ ഒരു പുനരവലോകനം ആവശ്യമാണെന്നും അത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യുകയാണെന്നും അത്ര മാത്രമാണിവിടെ സംഭവിക്കുന്നതെന്നും അപകടസൂചനകളില്ലെന്നും വ്യക്തമാക്കി.
![](/images/close.png)