News - 2025
മിഷ്ണറിമാർക്കു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകൻ 29-10-2019 - Tuesday
വത്തിക്കാന്‍ സിറ്റി: ജപമാല മാസവും, അസാധാരണ മിഷന്‍ മാസവുമായ ഒക്ടോബര്‍ മാസത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ജപമാല ചൊല്ലുവാന്‍ വീണ്ടും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ചു നടന്ന ത്രികാല ജപ പ്രാര്‍ത്ഥനക്കിടയിലാണ് വിശ്വാസികളോട് ജപമാല ചൊല്ലണമെന്ന തന്റെ അഭ്യര്‍ത്ഥന പാപ്പ ആവര്‍ത്തിച്ചത്.
സഭയുടെ ഇന്നത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളെ വീണ്ടും ക്ഷണിക്കുകയാണെന്ന്, ഒക്ടോബര്‍ മാസം ജപമാല മാസമാണെന്നും, ഇത് ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
ലോകമെമ്പാടും വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് പ്രേഷിത വേലചെയ്യുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സുവിശേഷവും സമാധാനവും ഒരുമിച്ചു പോകുന്നതാണെന്നും അതിനാല്‍ സമാധാനത്തിനു വേണ്ടി ജപമാല പ്രാര്‍ത്ഥിക്കുന്നത് തുടരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ ലഘു പ്രഭാഷണം അവസാനിപ്പിച്ചത്.
![](/images/close.png)