India - 2024

മാര്‍ കുര്യാക്കോസ് കുന്നശേരി മിഷ്ണറി അവാര്‍ഡ് ബിജ്നോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികന്

സ്വന്തം ലേഖകന്‍ 31-10-2019 - Thursday

കോട്ടയം: കോട്ടയം അതിരൂപത യിലെ വിശുദ്ധ പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഡോ. ജേക്കബ് കൊല്ലംപറന്പില്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാര്‍ കുര്യാക്കോസ് കുന്നശേരി മിഷനറി അവാര്‍ഡ് ബിജ്നോര്‍ രൂപതയിലെ വൈദികന് സമ്മാനിച്ചു. അസാധാരണ പ്രേഷിത മാസാചാരണ പരിപാടികളോടനുബന്ധിച്ച് ബിജ്നോര്‍ രൂപതയിലെ നജീബാബദില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ഷിബു തുണ്ടത്തിലിനാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പ്രഥമ അവാര്‍ഡ് സമര്‍പ്പിച്ചത്. മാര്‍ ജോസഫ് പണ്ടാരശേരില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എംപി, ഫാ. മാത്യു മണക്കാട്ട്, ഫാ. സ്റ്റാനി ഇടത്തിപ്പറന്പില്‍, ഫാ. ജോബി പൂച്ചൂക്കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »