Faith And Reason - 2024

ലോറെറ്റോ മാതാവിന്റെ തിരുനാള്‍ ദിനം ആരാധനക്രമ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാപ്പ

സ്വന്തം ലേഖകന്‍ 01-11-2019 - Friday

വത്തിക്കാന്‍ സിറ്റി: പ്രസിദ്ധമായ ലോറെറ്റോ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 10 റോമന്‍ കലണ്ടറിലും ആരാധനക്രമ പുസ്തകങ്ങളിലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ചു. തിരുനാള്‍ ആഗോള കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും സന്യസ്തര്‍ക്കും സുവിശേഷത്തിന്റെ ചൈതന്യത്തില്‍ ജീവിക്കാനും വളരാനും സഹായിക്കുമെന്നു ഡിക്രിയില്‍ പറയുന്നു. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഏഴിന് പാപ്പ ഒപ്പുവെച്ച ഡിക്രി വത്തിക്കാന്‍ ആരാധന തിരുസംഘം ഇന്നലെയാണ് പ്രസിദ്ധപ്പെടുത്തുന്നത്.

ഇറ്റലിയിലെ ചെറിയ ടൗണായ ലോറെറ്റോ മധ്യകാലം മുതല്‍ക്കേ പേരു കേട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്‍റ കാസ ബസിലിക്ക. നസ്രത്തിൽ നിന്ന് ടെർസാറ്റോ (ക്രൊയേഷ്യയിലെ ട്രസാറ്റ്), തുടർന്ന് റെക്കാനാറ്റി എന്നി സ്ഥലങ്ങളിലേക്ക് മാലാഖമാര്‍ ദൈവമാതാവ് ജീവിച്ചിരിന്ന ഭവനം സംവഹിച്ചുകൊണ്ടുവെന്നാണ് പരമ്പരാഗത വിശ്വാസം.

More Archives >>

Page 1 of 16