India - 2025

ഗവര്‍ണര്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തെ സന്ദര്‍ശിച്ചു

10-11-2019 - Sunday

തിരുവനന്തപുരം: ‘അഡ് ലിമിനാ’ സന്ദർശനത്തിന് ശേഷം രോഗബാധിതനായി ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്നലെ 11.30ന് ബിഷപ്‌സ് ഹൗസിലെത്തിയ ഗവര്‍ണ്ണറെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. സി.ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നു ഗവര്‍ണറെ സ്വീകരിച്ചു.

പൊതുസമൂഹത്തില്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്വീകാര്യത നേരത്തെതന്നെ ശ്രദ്ധിച്ചിരുന്നു. അയല്‍വാസികളാണെങ്കിലും നേരില്‍ പരിചയപ്പെടുന്നതിനു സാധിച്ചില്ല. എല്ലാ മതങ്ങളുമായും അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും ഗവര്‍ണര്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് പരുശുദ്ധ മാതാവിന്റെ രൂപം നല്‍കിയാണ് ഗവര്‍ണറെ യാത്രയാക്കിയത്. ആദ്യമായാണ് ഒരു ഗവര്‍ണര്‍ വെള്ളന്പലം ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്.


Related Articles »