News - 2024

സിറിയന്‍ വൈദികരുടെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 14-11-2019 - Thursday

വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിറിയന്‍ വൈദികരുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. നവംബര്‍ 12 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൌണ്ടായ @pontifex വഴിയാണ് പാപ്പ അനുശോചനമറിയിച്ചത്. “നവംബര്‍ 11, തിങ്കളാഴ്ച പിതാവിനോടൊപ്പം കൊല്ലപ്പെട്ട ഫാ. ഹൗസേപ്പ് പെട്ടോയാന്‍റെ മൃതസംസ്ക്കാര കര്‍മ്മത്തിനായി ഒത്തുചേര്‍ന്ന സിറിയിലെ കമിഷ്ലീയിലെ അര്‍മേനിയന്‍ കത്തോലിക്കരോടൊപ്പം താനും ചേരുന്നു. അവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ സകല ക്രൈസ്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു”. പാപ്പ ട്വീറ്റ് ചെയ്തു.

ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നു തകര്‍ക്കപ്പെട്ട ഡിയർ അൽ സോറിലെ കത്തോലിക്ക ദേവാലയത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുവാനുള്ള യാത്രയ്ക്കിടെയാണ് കമിഷ്ലിയിൽ അർമേനിയൻ ക്രൈസ്തവരുടെ ആത്മീയനിയന്താവായി ശുശ്രൂഷ ചെയ്ത് വന്നിരുന്ന ഫാ. ഹൗസേപ്പ് പെട്ടോയാനും അദ്ദേഹത്തിന്റെ പിതാവായ ഫാ. അബ്രഹാം പെട്ടോയാനും കൊല്ലപ്പെട്ടത്. ഇരുവരെയും തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തുകയായിരിന്നു.


Related Articles »