India - 2025
ഫാ. സി. സി. ജോണ്‍ ദേശീയ വിദ്യാഭ്യാസ പുരസ്‌കാരം ഏറ്റുവാങ്ങി
സ്വന്തം ലേഖകന്‍ 24-11-2019 - Sunday
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. സി. സി. ജോണ്‍ ദേശീയ വിദ്യാഭ്യാസ പുരസ്‌കാരം ഏറ്റുവാങ്ങി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്‌സ് ഫോറം ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത് എന്ന സംഘടനയാണ് വിദ്യാഭ്യാസമേഖലയിലെ സമഗ്രസംഭാവന യെ മുന്‍ നിര്‍ത്തി ഭാരത് ശിക്ഷാ രത്തന്‍ പുരസ്‌കാരം നല്‍കിയത്.
മലങ്കര കത്തോലിക്കാ സഭയിലെ വൈദികനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്. സ്‌കൂളില്‍ നടപ്പാക്കുന്ന നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ കുല്‍ദീപ് സിംഗ് അറിയിച്ചു. 22 വര്‍ഷമായി അധ്യാപന രംഗത്തുള്ള റവ. ഡോ. സി. സി. ജോണ്‍ 2015 മുതല്‍ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.
