News - 2025
പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി: ജപ്പാനില്‍ ചുക്കാന്‍പ്പിടിച്ചത് മലയാളി ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 26-11-2019 - Tuesday
ടോക്കിയോ: ഒരാഴ്ചയോളം നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ തായ്ലാന്‍റ്, ജപ്പാന്‍ സന്ദര്‍ശനത്തിന് സമാപനം. ജപ്പാനില്‍ നിന്ന് മടക്കയാത്ര ആരംഭിച്ച പാപ്പ ഇന്ന് രാവിലെ വത്തിക്കാനെത്തിലെത്തും. അതേസമയം മാര്‍പാപ്പയുടെ ചതുര്‍ദിന ജപ്പാന്‍ സന്ദര്‍ശനത്തിനു ചുക്കാന്‍ പിടിച്ചതു മലയാളിയായ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തായിരിന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ മാര്‍ ചേന്നോത്ത് നാലു പതിറ്റാണ്ടായി വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ്.
മാര്‍പാപ്പയുടെ നാലു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നുണ്‍ഷ്യോ എന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ചേന്നോത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു. നുണ്‍ഷ്യോ ആസ്ഥാനത്തായിരിന്നു മാര്‍പാപ്പ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്.