India - 2024

കെആര്‍എല്‍സിസിക്കു പുതിയ സാരഥികള്‍: ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പ്രസിഡന്‍റ്

28-11-2019 - Thursday

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെയും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയായ കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിനെ തെരഞ്ഞെടുത്തു. ഇരുസമിതികളുടെയും അധ്യക്ഷസ്ഥാനത്തുനിന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം വിരമിച്ചതിനെത്തുടര്‍ന്നാണു പുതിയ നിയമനം. 2009 മുതല്‍ ഡോ. സൂസപാക്യം ആയിരുന്നു പ്രസിഡന്റ്. നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനായ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ കെആര്‍എല്‍സിബിസിയുടെയും കെആര്‍എല്‍സിസിയുടെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. കെസിബിസി സെക്രട്ടറി ജനറല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ എന്നീ നിലകളിലും ഡോ. കരിയില്‍ സേവനം ചെയ്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് ബിഷപ്പ് ഡോ. എം.സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന മെത്രാന്മാരുടെ വാര്‍ഷികസമ്മേളനത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ ഉള്‍പ്പെടെ ലത്തീന്‍ സഭയിലെ 12 രൂപതാധ്യക്ഷന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു.

More Archives >>

Page 1 of 283