India - 2025
ഇരിങ്ങാലക്കുട രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ജോസ് ഇരിമ്പന്‍ അന്തരിച്ചു
29-11-2019 - Friday
ഇരിങ്ങാലക്കുട: രൂപത മുന്‍ വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ.ഡോ.ജോസ് ഇരിമ്പന്‍ (64) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പൂവത്തുശേരി ഇരിന്പന്‍ ദേവസിക്കുട്ടിഅന്നക്കുട്ടി ദന്പതികളുടെ മകനാണ്. തൃശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെമിനാരി എന്നിവിടങ്ങളില്‍ പഠനം. 1980 ഡിസംബര്‍ 22ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. നിലവില്‍ ഇരിങ്ങാലക്കുട രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായിരുന്നു. ചെന്നൈ മിഷനിലും കത്തീഡ്രല്‍ ഇടവകയിലും സേവനം ചെയ്തു. നിരവധി സെമിനാരികളില്‍ കാനന്‍ നിയമത്തില്‍ പ്രഫസറായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ അന്ന ക്ലാര എഫ്‌സിസി, അല്‍ഫോന്‍സ, ജോര്‍ജ്, ലിസി.