News - 2025
കെസിബിസിക്കു പുതിയ നേതൃത്വം: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രസിഡന്‍റ്
സ്വന്തം ലേഖകന്‍ 06-12-2019 - Friday
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. പാലാരിവട്ടം പിഓസിയില്‍ നടന്ന കെസിബിസി യോഗത്തിലാണ് തീരുമാനം. ആർച്ച് ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് മാർ ജോർജ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വർഗീസ് ചക്കാലക്കലാണ് വൈസ് പ്രസിഡന്‍റ്. ബത്തേരി മലങ്കര രൂപതാദ്ധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുത്തിട്ടുണ്ട്.