News
ഡിസംബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം ഭാവി തലമുറക്ക് വേണ്ടി
07-12-2019 - Saturday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തിലെ പ്രാർത്ഥനാ നിയോഗം വളര്‍ന്ന് വരുന്ന ഭാവി തലമുറക്ക് വേണ്ടി. പാർശ്വവൽക്കരിക്കപ്പെട്ട, ദുരുപയോഗം ചെയ്യപ്പെടുന്ന, ഉപേക്ഷിക്കപ്പെട്ട, വിദ്യാഭ്യാസം ലഭിക്കാത്ത, വൈദ്യസഹായം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ നിലവിളിയാണ് ദൈവം ആദ്യം ശ്രവിക്കുന്നതെന്ന്‍ പാപ്പ പ്രാര്‍ത്ഥന നിയോഗം അറിയിച്ചു കൊണ്ട് നല്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
താൻ അനുഭവിച്ച പീഡനങ്ങളോട് പ്രതികരിക്കാതെ ലോകത്തിലേയ്ക്ക് വന്ന യേശു തന്നെയാണ് കുഞ്ഞുങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലുള്ളതെന്നും ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിലൂടെയാണ് ക്രിസ്തു നമ്മെ നോക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രാർത്ഥനയുടെ വലിയ സംരക്ഷണം നാം അവർക്ക് ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.
![](/images/close.png)