India - 2025
കൂടുതല്‍ ദാനം ചെയ്യുമ്പോള്‍ കൂടുതല്‍ സമ്പന്നരാകും: മാര്‍ ജോസഫ് പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 22-12-2019 - Sunday
ചങ്ങനാശേരി: നിര്‍ധനര്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ ദൈവസ്‌നേഹത്തിന്റെ അടയാളമാണെന്നും കൂടുതല്‍ ദാനം ചെയ്യുമ്പോള്‍ കൂടുതല്‍ സമ്പന്നരാകുമെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതാ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ 15ാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം നിക്ഷേപിച്ചിട്ടുള്ള കഴിവുകള്‍ മനുഷ്യനന്മക്കായി ഉപയോഗിക്കുമ്പോള്‍ അസാധ്യകാര്യങ്ങള്‍ സാധ്യമാക്കാനുള്ള കൃപ ലഭിക്കുമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യ നിധി ട്രസ്റ്റ് പ്രസിഡന്റും വികാരി ജനറാളുമായ മോണ്‍. ജോസഫ് വാണിയപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മില്ല്യന്‍ സ്റ്റാര്‍ അവാര്‍ഡ് ജേതാക്കളായ തൃക്കൊടിത്താനം, മാടപ്പള്ളി ഇടവകകള്‍ക്ക് ട്രോഫിയും 50,000 രൂപയുടെ കാഷ് അവാര്‍ഡും മാര്‍ ജോസഫ് പെരുന്തോട്ടം വിതരണം ചെയ്തു. ഫാ. ഗ്രിഗറി ഓണംകുളം, സജി മതിച്ചിപറമ്പില്‍, ഡോ. രാജന്‍ കെ.അമ്പൂരി, ജോസഫ് തോമസ് കോട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സാംസണ്‍ വലിയപറമ്പില്‍, രാജ് തോമസ് മാടപ്പാട്ട്, ജോസഫ് ഇളപ്പുങ്കല്‍, മേഴ്‌സി മാത്യു കളരിക്കല്‍, ബിന്ദു കിഴക്കേച്ചിറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി .
![](/images/close.png)