India - 2024

മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു സംസ്‌കാരത്തിന്റെ കുറവ്: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

സ്വന്തം ലേഖകന്‍ 03-01-2020 - Friday

ബഗുസരായി (ബിഹാര്‍): മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു സംസ്‌കാരത്തിന്റെ കുറവുണ്ടെന്നും അതുകൊണ്ടാണു പഠനത്തിനുശേഷം വിദേശത്തു ചെല്ലുമ്പോള്‍ അവര്‍ ബീഫ് കഴിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ഹനുമാന്‍ ചാല്സ്യിലെ ഈരടികളും സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിക്കണമെന്നു മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. മികച്ച വിദ്യാഭ്യാസം നേടി മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ വിദേശത്തു ചെല്ലുന്‌പോള്‍ ബീഫ് കഴിക്കാന്‍ തുടങ്ങും. എന്തുകൊണ്ടാണിത്? സംസ്‌കാരം പകര്‍ന്നുകൊടുക്കാന്‍ നമുക്കു കഴിയാത്തതിനാലാണിത്. മഹാമനസ്‌കതയാണ് നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഉറുമ്പുകള്‍ക്ക് മധുരവും പാമ്പുകള്‍ക്ക് പാലും നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. അസംബന്ധം നിറഞ്ഞ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം ശക്തമാണ്.


Related Articles »