Arts - 2024

ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയുടെ നിർമ്മാണം റുവാണ്ടയിൽ

സ്വന്തം ലേഖകന്‍ 13-01-2020 - Monday

കിബേഹോ: ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയുടെ നിർമ്മാണം ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ ദക്ഷിണ പ്രവിശ്യയായ കിബേഹോയിൽ ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ചു സഭാനേതൃത്വവും ഭരണകൂടവും സംയുക്തമായി അന്തിമ തീരുമാനത്തിലെത്തി. പണി പൂർത്തിയായാൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയെ വലിപ്പത്തിന്റെ കാര്യത്തിൽ റുവാണ്ടയിലെ ബസിലിക്ക മറികടക്കും. 2021 നവംബർ മാസം ബസിലിക്ക വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. ഏകദേശം ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുവാനുള്ള സ്ഥലം ബസിലിക്കയിലും ചുറ്റുവട്ടത്തുമുണ്ടെന്ന് റുവാണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1980-ല്‍ പരിശുദ്ധ കന്യകാമറിയം മൂന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ദേവാലയം നിർമ്മിക്കുന്നത്. റുവാണ്ടയിൽ കൂട്ടക്കൊല നടക്കുമെന്ന് കന്യകാമറിയം മുന്നറിയിപ്പ് നൽകിയിരുന്നു. 2001ൽ സ്ഥലത്തെ പ്രാദേശിക ബിഷപ്പ് കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്നത് വിശ്വാസയോഗ്യമാണെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം പതിനായിരകണക്കിനാളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ കഴിയുന്ന ഇമാക്കുലി ഇരിബാഗിസ എന്ന റുവാണ്ടൻ വംശജയായ യുവതിയാണ് ബസിലിക്ക നിർമ്മാണത്തിനായി സാമ്പത്തികമായി ചുക്കാന്‍ പിടിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 11