India - 2025
ലവ് ജിഹാദ്: സീറോ മലബാര്‍ സഭയുടെ കണ്ടെത്തലില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി
സ്വന്തം ലേഖകന്‍ 17-01-2020 - Friday
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ചു തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്ന സീറോ മലബാര്‍ സഭാ മെത്രാന്മാരുടെ സിനഡിന്റെ വിലയിരുത്തലിനെ പറ്റി ദേശീയ സംസ്ഥാന തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരള പോലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ലെന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ഡിജിപിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയ 21 പേരില്‍ പകുതിയും ക്രിസ്തുമതത്തില്‍ നിന്നു മതം മാറിയവരാണെന്ന കണ്ടത്തല്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട്ടും ഡല്‍ഹിയിലും ഉണ്ടായ ലവ് ജിഹാദ് ആരോപണങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ചു കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 10 മുതല്‍ 15 വരെ നടന്ന സിനഡിലാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചു ഇസ്ളാമിക ഗ്രൂപ്പുകള്‍ ലവ് ജിഹാദ് നടത്തുന്നുണ്ടെന്ന കണ്ടെത്തല്‍ ചര്‍ച്ചയായത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)