India - 2024

ആബേലച്ചന്റെ 100ാം ജന്മവാര്‍ഷികാഘോഷം നടന്നു

സ്വന്തം ലേഖകന്‍ 20-01-2020 - Monday

കൊച്ചി: കലാഭവന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആബേലച്ചന്റെ 100ാം ജന്മവാര്‍ഷികവും ഫാ. ആബേല്‍ സ്മാരക പുരസ്‌കാര ദാനവും നടത്തി. മന്ത്രി ഡോ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. കലകള്‍ക്കു വ്യക്തികളില്‍ മനുഷ്യത്വവും മാനവികതയും നിറയ്ക്കാനാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചലച്ചിത്ര നടന്‍ ലാലിന് സംവിധായകന്‍ കെ.ജി. ജോര്‍ജ് ഫാ. ആബേല്‍ സ്മാരക പുരസ്‌കാരവും കലാഭവന്‍ പ്രസിഡന്റ് ഫാ. ചെറിയാന്‍ കുന്നിയന്തോടത്ത് കാഷ് അവര്‍ഡും സമ്മാനിച്ചു.

ആബേലച്ചന്‍ എഴുതിയ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനശില്പം കലാഭവന്‍ അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി അരങ്ങേറി. കലാഭവനിലെ വിദ്യാര്‍ഥികള്‍ ആലപിച്ചു ചുവടുവച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കലാഭവന്‍ പ്രസിഡന്റ് ഫാ. ചെറിയാന്‍ കുന്നിയന്തോടത്ത് അധ്യക്ഷത വഹിച്ചു. നടന്‍ ലാല്‍ കലാഭവനിലെ പഴയ ഓര്‍മകള്‍ വേദിയില്‍ പങ്കുവച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ടി.ജെ. വിനോദ്, കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കലാഭവന്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.


Related Articles »